റേഷൻ കടകൾ വഴി സാനിറ്ററി നാപ്കിൻ വിതരണം; സർക്കാരിന്റെ പ്രതികരണം തേടി മദ്രാസ് ഹൈക്കോടതി
/uploads/allimg/2025/11/5161892843318345425.jpgചെന്നൈ ∙ റേഷൻ കടകൾ വഴി സൗജന്യമായോ സബ്സിഡി നിരക്കിലോ സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിന്റെ പ്രതികരണം തേടി. ഡിസ്പോസബിൾ സാനിറ്ററി പാഡുകൾ വാങ്ങുന്നതിലെ സാമ്പത്തിക പരിമിതി കാരണം മിക്ക സ്ത്രീകളും പെൺകുട്ടികളും വൃത്തിഹീനമായ ആർത്തവകാല രീതികൾ പിന്തുടരുന്നുവെന്നും അതിനാൽ ന്യായവില കടകൾ വഴി അവ വിതരണം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷക ലക്ഷ്മി രാജയാണു കോടതിയെ സമീപിച്ചത്.
[*] Also Read ‘ഇന്ത്യ ഹിന്ദു രാഷ്ട്രമാകാൻ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല, ഭാരതത്തിൽ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദു’
ഓരോ കുടുംബത്തിനും പിഡിഎസ് വഴി പ്രതിമാസം കുറഞ്ഞത് 25 ഡിസ്പോസബിൾ സാനിറ്ററി പാഡുകളെങ്കിലും നൽകേണ്ടത് അത്യാവശ്യമാണെന്ന് ഹർജിക്കാരി പറഞ്ഞു. ഡിസംബർ 16നുള്ളിൽ മറുപടി നൽകാനാണു കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുഗൻ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
[*] Also Read 15 ലക്ഷത്തിന്റെ കൈക്കൂലിക്കേസ്: വീട് പൂട്ടി ജഡ്ജി ഒളിവിൽ തന്നെ; ഇടനിലക്കാരനെന്ന് ക്ലാർക്ക്
ആർത്തവ ആരോഗ്യത്തിന്റെ പ്രാധാന്യവും ആർത്തവകാല ശുചിത്വവും പ്രത്യുൽപ്പാദന ആരോഗ്യവും കൈവരിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞാണ് ഹർജി. കൗമാരക്കാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആർത്തവ ശുചിത്വ ആവശ്യങ്ങളിൽ സ്വയം സംരക്ഷണം ഉൾപ്പെടുന്നുവെന്നും അതിനായി താങ്ങാനാകുന്നതും ഫലപ്രദവുമായ സാമഗ്രികളുടെ ലഭ്യത, വെള്ളം, ശുചിത്വം ഉൾപ്പെടെയുള്ള സൗകര്യപ്രദമായ സേവനങ്ങൾ എന്നിവ നൽകണമെന്നും ഹർജിയിൽ പറയുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Sanitary Napkins Via Ration Shop: Madras High Court seeks TN govt response on free/subsidized sanitary napkins via ration shops. A PIL addresses financial barriers to menstrual hygiene for women and girls.
Pages:
[1]