deltin33 Publish time 2025-11-19 12:51:05

മുട്ടടയിൽ ഇന്ന് ഇന്റർവെൽ പഞ്ച്; വൈഷ്ണയോ പകരം സ്ഥാനാർഥിയോ? കോൺഗ്രസിനു നിർണായക മണിക്കൂറുകൾ

/uploads/allimg/2025/11/8062141256592957922.jpg



തിരുവനന്തപുരം ∙ മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് ഒഴിവാക്കിയെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് ഉച്ചയ്ക്ക് തീരുമാനം അറിയിക്കാനിരിക്കെ യുഡിഎഫ് ക്യാംപിൽ ആകാംക്ഷയും ആശങ്കയും. തിരഞ്ഞെടുപ്പ് ഫലം ക്ലൈമാക്സ് ആണെങ്കിൽ അതിനു മുൻപുള്ള ഇന്റർവെൽ പഞ്ചിൽ തങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. വോട്ടർ പട്ടിക സംബന്ധിച്ച കാര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനായി എന്നതാണ് ആത്മവിശ്വാസം.

[*] Also Read വൈഷ്ണയ്ക്ക് മത്സരിക്കാനാകുമോ? തീരുമാനം ഇന്നറിയാം; തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവെടുപ്പ് നടത്തി


പ്രതീക്ഷ

∙ ഹൈക്കോടതിയുടെ അനുകൂല നിലപാട്
∙ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരിലുള്ള മേൽവിലാസത്തിൽ ഇരുപതോളം വോട്ടുകളുണ്ടെന്ന് ബോധ്യപ്പെടുത്താനായി
∙ നിയമസഭയിലും, പാർലമെന്റിലും വോട്ട് ചെയ്തു.
∙ ആധാർ‌, തിരഞ്ഞെടുപ്പ് ഐഡി കാർഡ് മേൽവിലാസം രേഖയായി സമർപ്പിച്ചു
∙ പാസ്പോർട്ട് എടുത്തത് മാസങ്ങൾക്കു മുൻപ് മാത്രം
∙ സിപിഎം വാദം സാങ്കേതികത്വം
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


തീരുമാനം അനുകൂലമായാൽ

∙ യുഡിഎഫിന്റെ രാഷ്ട്രീയ വിജയം
∙ കോർപറേഷനിലാകെ പാർട്ടി പ്രചാരണത്തിന് ഊർജം
∙ വാർഡിൽ നേടിയ മേൽക്കൈ ഉറപ്പിക്കാനാകും
∙ അടുത്ത ദിവസം തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും

[*] Also Read ‘ഈ കുട്ടിക്ക് വന്ന വിഷമം അനുകൂലമായിട്ടുണ്ട്’: വൈഷ്ണയോട് എൻഡിഎ സ്ഥാനാർഥി; കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി – വിഡിയോ


ഇനി പ്രതികൂലമായാലോ ?

∙ പുതിയ സ്ഥാനാർഥിയെ കളത്തിലിറക്കണം
∙ വാർഡിൽ നേടിയ മേൽക്കൈ നഷ്ടപ്പെടുമോയെന്ന ആശങ്ക
∙ പകരം അവതരിപ്പിക്കാൻ മറ്റൊരു യുവമുഖം പ്രദേശത്തില്ല
∙ തീരുമാനത്തിന് എതിരെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തും English Summary:
Vaishna Suresh: UDF awaits Election Commission\“s crucial decision on Vaishana Suresh\“s vote exclusion in Thiruvananthapuram\“s Muttada ward. Discover the potential political impact on their campaign and candidate nomination.
Pages: [1]
View full version: മുട്ടടയിൽ ഇന്ന് ഇന്റർവെൽ പഞ്ച്; വൈഷ്ണയോ പകരം സ്ഥാനാർഥിയോ? കോൺഗ്രസിനു നിർണായക മണിക്കൂറുകൾ