cy520520 Publish time 2025-11-19 08:21:05

പലസ്തീനിലെ അഭയാർഥി ക്യാംപിൽ വ്യോമാക്രമണം; 11 മരണം, ലക്ഷ്യമിട്ടത് ഹമാസിനെയെന്ന് ഇസ്രയേൽ

/uploads/allimg/2025/11/8050880151436410814.jpg



ലെബനൻ∙ പലസ്തീനിലെ അഭയാർഥി ക്യാംപിൽ വ്യോമക്രമണം നടത്തി ഇസ്രയേൽ. തെക്കൻ ലെബനനിലെ സിഡോൺ നഗരത്തിലെ ഐൻ അൽ-ഹിൽവേയിലെ ക്യാംപിലാണ് ആക്രമണമുണ്ടായത്. വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

[*] Also Read മുഹമ്മദ് ബിൻ സൽമാൻ വൈറ്റ്ഹൗസിൽ, വരവേറ്റ് ട്രംപ്; ഖഷോഗി വധത്തിനു ശേഷമുള്ള ആദ്യ യുഎസ് സന്ദർശനം


ക്യാംപിനകത്തുള്ള ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇസ്രയേലിനെതിരെ ആക്രമണം നടത്താനായുള്ള തയാറെടുപ്പിനായി ആ സ്ഥലം ഉപയോഗിച്ചിരുന്നെന്നും ഹമാസ് പ്രവർത്തിക്കുന്നിടത്തെല്ലാം അവർക്കെതിരെ നടപടി തുടരുമെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു.English Summary:
Israel airstrike targeted a Palestine refugee camp in Lebanon: The attack in Ain al-Hilweh resulted in casualties and was aimed at Hamas members, according to the Israeli military.
Pages: [1]
View full version: പലസ്തീനിലെ അഭയാർഥി ക്യാംപിൽ വ്യോമാക്രമണം; 11 മരണം, ലക്ഷ്യമിട്ടത് ഹമാസിനെയെന്ന് ഇസ്രയേൽ