cy520520 Publish time 2025-11-19 05:50:59

2020ലെ വോട്ടർ പട്ടികയിലും വിനുവിന്റെ പേരില്ല; വീഴ്ച പറ്റിയിട്ടില്ലെന്ന് ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട്

/uploads/allimg/2025/11/2667828600917957414.jpg



കോഴിക്കോട് ∙ 2020 തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനായി തയാറാക്കിയ വോട്ടർ പട്ടികയിൽ സംവിധായകൻ വി.എം.വിനുവിന്റെ പേരില്ലെന്ന് തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പരിശോധനയിലും വ്യക്തമായെന്നു സൂചന. 2020ലെ വോട്ടർപട്ടികയിൽ ഉൾപ്പെടാതെ പോയ വി.എം.വിനു 2025 ലെ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും കണ്ടെത്തി. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് നടപടികളിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഇതു സംബന്ധിച്ച് പരിശോധന നടത്തി ജോയിന്റ് ഡയറക്ടർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നതെന്നാണ് വിവരം.

[*] Also Read ഇത്തവണ പരസ്യ പിന്തുണ; കാരാട്ട് ഫൈസൽ ഇടത് സ്വതന്ത്രൻ, കൊടുവള്ളി നഗരസഭയിൽ മത്സരിക്കും


തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിലെ കല്ലായി ഡിവിഷനിലെ വോട്ടർപട്ടികയിൽ നിന്നു പുറത്തായ സംഭവത്തിൽ സംവിധായകൻ വി.എം.വിനു നൽകിയ പരാതിയിൽ കൂടുതൽ വിവരങ്ങൾ തേടാൻ തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് കലക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകിയിരുന്നു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു നടപടിയിൽ വീഴ്ചപറ്റിയതാണോ എന്നു പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ട് ബുധനാഴ്ച കലക്ടർക്ക് കൈമാറും.

[*] Also Read ‘ഞാനെന്താ ഭൂമിയിൽ നിന്ന് താഴ്ന്നുപോയോ ?’: 2020ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലും വിനുവിന്റെ പേരില്ല


വി.എം. വിനുവിന് 2020ലും വോട്ട് ഉണ്ടായിരുന്നില്ലെന്നും പട്ടികയിൽ വീണ്ടും പേര് ചേര്‍ക്കാനുള്ള അവസരം വിനു വിനിയോഗിച്ചില്ലെന്നും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും വ്യക്തമാക്കി. അതിനാൽ തന്നെ കോണ്‍ഗ്രസ് പരാതിയിൽ തുടര്‍ നടപടിക്ക് സാധ്യതയില്ലെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അസി. റിട്ടേണിങ് ഓഫിസര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നൽകും.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് വി.എം. വിനു ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വി.എം. വിനു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. English Summary:
VM Vinu voter list controversy arises as his name was missing from the 2020 local body election voter list: He approached the High Court after finding his name excluded, but the investigation suggests no election process irregularities, and he didn\“t apply to add his name for the 2025 elections.
Pages: [1]
View full version: 2020ലെ വോട്ടർ പട്ടികയിലും വിനുവിന്റെ പേരില്ല; വീഴ്ച പറ്റിയിട്ടില്ലെന്ന് ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട്