cy520520 Publish time 2025-11-19 05:21:00

ഇത്തവണ പരസ്യ പിന്തുണ; കാരാട്ട് ഫൈസൽ ഇടത് സ്വതന്ത്രൻ, കൊടുവള്ളി നഗരസഭയിൽ മത്സരിക്കും

/uploads/allimg/2025/11/7625594951780747156.jpg



കോഴിക്കോട് ∙ വിവാദ വ്യവസായി കാരാട്ട് ഫൈസൽ കൊടുവള്ളി നഗരസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി. കൊടുവള്ളി നഗരസഭയിലെ ഇരുപത്തിനാലാം ഡിവിഷനില്‍ നിന്നാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുക. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തുകയും സംശയനിഴലിലാകുകയും ചെയ്ത ഫൈസലിനെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പ്രതി ചേർത്തിരുന്നു. കോടതിയുടെ തുടര്‍ന്നുള്ള വിധികളിലാണ് ഫൈസലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

[*] Also Read വൈഷ്ണയുടെ പേര് വെട്ടിയ സംഭവം: തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് ഹിയറിങ്, നാളെ തീരുമാനം


വിവാദങ്ങളിലേക്ക് പേര് വലിച്ചിഴക്കപ്പെട്ടതിനാല്‍ ഫൈസലിനെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നില്ല. പിന്നാലെ കൊടുവള്ളി ചുണ്ടപ്പുറം ഡിവിഷനിൽ സ്വതന്ത്രനായാണ് ഫൈസൽ മത്സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചുണ്ടപ്പുറത്ത് ഫൈസലിനായിരുന്നു ജയം.തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് പിന്തുണച്ച ഐഎന്‍എല്‍ സ്ഥാനാര്‍ഥിയും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി.റഷീദ് ഒരു വോട്ടുപോലും കിട്ടാതെ പരാജയപ്പെട്ടതും വാർത്തയായിരുന്നു.

ഇതിനു പിന്നാലെ ചുണ്ടപ്പുറംം ഡിവിഷൻ ഉൾപ്പെട്ട ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി സിപിഎം പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇത്തവണ അത്തരം നിലപാടുകളിലേക്ക് കടക്കാതെ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഫൈസലിനെ നേരിട്ട് പ്രഖ്യാപിക്കുകയായിരുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Karat Faisal is running as an LDF independent candidate in the Koduvalli Municipality: He is contesting from the 24th division after previously facing scrutiny in a gold smuggling case. Despite past controversies, the LDF is directly supporting his candidacy this time.
Pages: [1]
View full version: ഇത്തവണ പരസ്യ പിന്തുണ; കാരാട്ട് ഫൈസൽ ഇടത് സ്വതന്ത്രൻ, കൊടുവള്ളി നഗരസഭയിൽ മത്സരിക്കും