കടന്നു പിടിച്ചു, ബലം പ്രയോഗിച്ച് ചുംബിച്ചു; മുൻ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതി
/uploads/allimg/2025/11/1400261290157759544.jpgകാൺപൂർ∙ ബലം പ്രയോഗിച്ച് തന്നെ ചുംബിച്ച മുൻ കാമുകന്റെ നാക്ക് കടിച്ചുമുറിച്ച് യുവതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. 35കാരനായചംപി എന്നയാളുടെ നാക്കാണ് മുൻ കാമുകി കടിച്ചുമുറിച്ചത്. ഇയാൾ വിവാഹിതനാണ്.
[*] Also Read അൽ ഫലാഹ് യൂണിവേഴ്സിറ്റി സ്ഥാപകൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ
യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിൽ ചംപി അസ്വസ്ഥനായിരുന്നു. വിവാഹനിശ്ചയത്തിന് പിന്നാലെ യുവതി ചംപിയിൽ നിന്ന് അകന്നു. ഇത് ചംപിയെ ദുഃഖിതനാക്കിയിരുന്നു. യുവതിയെ കാണാനും ഇയാൾ ഇടയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ യുവതി അതിന് തയാറായിരുന്നില്ല.
[*] Also Read തെരുവിൽനിന്ന് ഭക്ഷണം കഴിച്ചു; വിനോദ സഞ്ചാരികളായ അമ്മയും രണ്ട് മക്കളും മരിച്ചു
തിങ്കളാഴ്ച ഉച്ചയ്ക്ക് കളിമണ്ണ് ശേഖരിക്കാനായി കുളത്തിന് സമീപത്തേയ്ക്ക് ഒറ്റയ്ക്ക് പോവുകയായിരുന്ന യുവതിയെ ചംപി പിന്തുടർന്നു. അവിടെ വച്ച് അയാൾ അവളെ കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി ഇയാളെ തള്ളിമാറ്റിയെങ്കിലും ബലം പ്രയോഗിച്ച് ചംപി യുവതിയെ ചുംബിച്ചു. പിന്നാലെയാണ് യുവതി മുൻ കാമുകന്റെ നാക്ക് കടിച്ചു മുറിച്ചത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
വേദന കൊണ്ട് പുളഞ്ഞ ചംപി ഉറക്കെ നിലവിളിച്ചു. ഇതുകേട്ട് ഓടിവന്ന നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് അയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ യുവതി പീഡിപ്പിക്കാൻ ശ്രമിച്ചതിന് ചംപിക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @biosagain എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
A woman bit off her ex-lover\“s tongue after he forcibly kissed her: This incident occurred after the woman\“s marriage was arranged with another person, upsetting the ex-lover who then attempted to assault her.
Pages:
[1]