അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
/uploads/allimg/2025/11/6445525243025023107.jpgനേമം (തിരുവനന്തപുരം)∙ അപകടത്തില്‍പ്പെട്ടയാളെ ഓട്ടോയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സജിത്ത്കുമാര്‍ (55) ആണ് മരിച്ചത്. കോലിയക്കോട് ഭാഗത്ത് വെച്ച് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സജിത്ത് കുമാര്‍ സ്ത്രീയെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേയ്ക്ക് പോയി.
[*] Also Read എസ്ഐആർ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു; കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് കുടുംബം
കിള്ളിപ്പാലത്തിനു സമീപത്ത് എത്തിയപ്പോൾ സജിത്തിനു തലചുറ്റുന്നതായി അനുഭവപ്പെട്ടു. പരുക്കേറ്റ സ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന ആളോട് സജിത്ത്കുമാര്‍ ഇക്കാര്യം പറഞ്ഞശേഷം ഓട്ടോ ഒരു വശത്തേയ്ക്ക് നിര്‍ത്തി. ഉടനെ തന്നെ കുഴഞ്ഞുവീണു. പരുക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണ സജിത്ത് കുമാറിനെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മീന കുമാരി. മക്കള്‍: അശ്വതി, ലക്ഷ്മി.
[*] Also Read ഞാനില്ലേ...! ‘ഒറ്റയ്ക്ക് യുദ്ധം ജയിക്കാൻ കഴിയില്ല’; സമൂഹമാധ്യമത്തിൽ കുറിപ്പിട്ട് സ്ഥാനാർഥി പിൻമാറി, വെട്ടിലായി സിപിഐ
English Summary:
Auto Driver Death: Auto driver death is reported in Thiruvananthapuram after collapsing while taking an accident victim to the hospital.
Pages:
[1]