cy520520 Publish time 2025-11-19 01:21:27

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ? ഓണ്‍ലൈനായി പരിശോധിക്കാം; ജില്ല തിരിച്ചും വാര്‍ഡ് തിരിച്ചും പട്ടിക

/uploads/allimg/2025/11/1685753526443591422.jpg



തിരുവനന്തപുരം∙ ഡിസംബര്‍ 9, 11 തീയതികളില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കു വോട്ടുണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കാം. ജില്ല തിരിച്ചും വാര്‍ഡ് തിരിച്ചും പട്ടിക ലഭ്യമാണ്. https://www.sec.kerala.gov.in/public/voters/list, https://www.sec.kerala.gov.in/voter/search/choose എന്നീ വെബ്‌സൈറ്റുകളില്‍ കയറി വോട്ടുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്.

[*] Also Read വൈഷ്ണയുടെ പേര് വെട്ടിയ സംഭവം: തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് ഹിയറിങ്, നാളെ തീരുമാനം


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒന്നാംഘട്ടത്തില്‍ ഡിസംബര്‍ 9നാണ് വോട്ടെടുപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11ന് വോട്ടെടുപ്പ് നടക്കും. 13നാണ് വോട്ടെണ്ണല്‍. 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. English Summary:
Kerala Local Elections: Kerala Local Body Election voter list is now available online. Check your name in the voter list district-wise and ward-wise for the upcoming elections. The election will be held on December 9th and 11th, with counting on December 13th.
Pages: [1]
View full version: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ? ഓണ്‍ലൈനായി പരിശോധിക്കാം; ജില്ല തിരിച്ചും വാര്‍ഡ് തിരിച്ചും പട്ടിക