‘ശബരിമലയിൽ ആവശ്യത്തിന് പൊലീസുകാരുണ്ട്; കേന്ദ്രസേന ഉടനെത്തും, 3,000 ബസുകൾക്ക് പകരം 5,000 ബസ് വന്നു’
/uploads/allimg/2025/11/5714288070489001412.jpgതിരുവനന്തപുരം∙ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ. കേന്ദ്രസേന ബിഹാർ തിരഞ്ഞെടുപ്പിനുശേഷം എത്തുമെന്നാണ് പറഞ്ഞിരുന്നത്. 20ന് മുൻപ് സേന എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റാവാഡ ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
[*] Also Read ശബരിമലയിലെ തിരക്ക്: ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി സർക്കാർ; നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ
16–ാം തീയതി 60,000 തീർഥാടകരാണ് ശബരിമലയിലെത്തിയത്. 17ന് ഒരുലക്ഷത്തിൽ അധികം ആളുകൾ വന്നു. ഇന്ന് രാവിലെമുതൽ തിരക്കുണ്ടായിരുന്നു. ആവശ്യമായ ക്രമീകരണങ്ങൾ പൊലീസ് ഒരുക്കിയിരുന്നു. സ്പോട്ട് ബുക്കിങിന് തിരക്കുണ്ട്. അത് കുറയ്ക്കാൻ നടപടിയെടുക്കും. 3,200 പൊലീസുകാർ ശബരിമലയിൽ ഡ്യൂട്ടിയിലുണ്ട്. ഭക്തർക്ക് ആശങ്കയുടെ ആവശ്യമില്ല. ഭക്തരുടെ വരവ് കൂടിയിട്ടുണ്ട്. പ്രതിദിനം 3,000 ബസ് വന്നിരുന്ന സ്ഥാനത്ത് 5,000 ബസ് വന്നു.വെർച്വൽ ക്യൂ മാത്രമാണെങ്കിൽ പ്രശ്നമില്ലെന്നും സ്പോട്ട് ബുക്കിങ് കൂടി വരുമ്പോഴാണ് തിരക്ക് കൂടുന്നതെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു.
[*] Also Read ശബരിമലയിലെ തിരക്ക്: ഒരു ദിവസം 20,000 സ്പോട്ട് ബുക്കിങ് മാത്രം; ക്യൂ കോംപ്ലക്സുകളിൽ അധികം ജീവനക്കാർ
English Summary:
Sabarimala Pilgrimage Update: Sabarimala is currently experiencing increased pilgrim traffic, with adequate police presence and more central forces expected soon. Authorities are working to manage crowds and facilitate a smooth pilgrimage experience for all devotees.
Pages:
[1]