cy520520 Publish time 2025-11-18 18:21:45

സന്ദീപും അഖിലും എത്തിയത് ആയുധങ്ങളുമായി, ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച ശേഷം നെഞ്ചിൽ കുത്തി; അറസ്റ്റ്

/uploads/allimg/2025/11/1655531643121210646.jpg



തിരുവനന്തപുരം ∙ ഫുട്‌ബോള്‍ മത്സരത്തിലെ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പതിനെട്ടുകാരനെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ടു പേരെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായ സന്ദീപ്, അഖില്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തമ്പാനൂര്‍ അരിസ്റ്റോ തോപ്പില്‍ ഡി 47ല്‍ താമസിക്കുന്ന നെട്ടയം സ്വദേശി അലന്‍ (18) ആണ് തൈക്കാട് എംജി രാധാകൃഷ്ണന്‍ റോഡില്‍ വച്ച് തിങ്കളാഴ്ച വൈകിട്ട് കുത്തേറ്റു മരിച്ചത്.

[*] Also Read അലന്റെ കൊലപാതകം കമ്മിഷണർ ഓഫിസിന് തൊട്ടടുത്ത്; കാപ്പാ കേസ് പ്രതികൾക്ക് പങ്ക്, മഹാരാഷ്ട്രയിൽ 8 മാസമായി മതപഠനം


ഒരു മാസം മുന്‍പ് 2 പ്രാദേശിക ക്ലബ്ബുകളുടെ ഫുട്‌ബോള്‍ മത്സരത്തിലുണ്ടായ തര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ഇന്നലെ ഒത്തുകൂടിയ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തര്‍ക്കത്തിനിടെ ഒരു സംഘം സന്ദീപിനെയും അഖിലിനെയും വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. ആയുധങ്ങളുമായാണ് ഇവര്‍ എത്തിയത്. സംഘര്‍ഷത്തിനിടെ അലനെ ഹെല്‍മറ്റ് കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ഇടതു നെഞ്ചില്‍ കുത്തുകയായിരുന്നു. മൂർച്ചയുള്ള നീണ്ട ആയുധം ഉപയോഗിച്ചാണ് കുത്തിയത്.ഹൃദയത്തിലേക്ക് ആയുധം തുളഞ്ഞുകയറിയതാണ് മരണകാരണമായത്.

[*] Also Read കണ്ണീരായ് അലൻ, ഉള്ളുലഞ്ഞ് ഉറ്റവർ: അവധിക്കെത്തി, ജീവൻ പൊലിഞ്ഞു; സംഘർഷം കമ്മിഷണർ ഓഫിസിനടുത്ത്


അലനെ ബൈക്കില്‍ നടുക്കിരുത്തിയാണ് സുഹൃത്തുക്കള്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചെങ്കിലും അതിനു മുന്‍പ് മരണം സംഭവിച്ചു. മഹാരാഷ്ട്രയില്‍ മതപഠന വിദ്യാര്‍ഥിയാണ് അലന്‍. അമ്മ മഞ്ജുള. സഹോദരി ആന്‍ഡ്രിയ ഒരു വര്‍ഷം മുന്‍പ് മരിച്ചു. സഹോദരി മരിച്ചതോടെ അലന്‍ പഠനം ഉപേക്ഷിച്ച് മതപഠനത്തിനു ചേര്‍ന്നു. മേയിലാണ് മതപഠന സ്ഥലത്തുനിന്നു നാട്ടിലെത്തിയത്. ജനുവരിയില്‍ ഇതിന്റെ ഉന്നത പഠനത്തിന് പുണെയില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം അലന്‍ ഫുട്‌ബോള്‍ കളിക്കാനും കാണാനും പോകുമായിരുന്നു. ഇന്നലെയും അലനെ ഫുട്‌ബോള്‍ കളിക്കാന്‍ വിളിച്ചതായിരുന്നു സുഹൃത്തുക്കള്‍.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Thiruvananthapuram Alan murder case: Two individuals have been arrested following the stabbing death of an 18-year-old in Thiruvananthapuram. The incident stemmed from a dispute related to a local football match, escalating into a fatal confrontation.
Pages: [1]
View full version: സന്ദീപും അഖിലും എത്തിയത് ആയുധങ്ങളുമായി, ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച ശേഷം നെഞ്ചിൽ കുത്തി; അറസ്റ്റ്