ശബരിമല സ്വർണക്കൊള്ള: ജയശ്രീക്ക് ആശ്വാസം, അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി
/uploads/allimg/2025/11/5411982547986311837.gifകൊച്ചി ∙ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേകാന്വേഷണ സംഘം പ്രതി ചേർത്ത ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീയുടെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 25, ചൊവ്വാഴ്ച വരെയാണ് ജസ്റ്റിസ് കെ.ബാബു അറസ്റ്റ് തടഞ്ഞിട്ടുള്ളത്. ജയശ്രീയുടെ ഹർജിയിൽ മറുപടി സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം തേടി. പ്രത്യേകാന്വേഷണ സംഘാംഗം കോടതിയിൽ നേരിട്ടു ഹാജരായി വിശദീകരണം നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
[*] Also Read ശബരിമല സ്വർണക്കൊള്ള: 10 മണിക്കൂർ നീണ്ട ശാസ്ത്രീയ പരിശോധന പൂർത്തിയായി, മലയിറങ്ങാൻ എസ്ഐടി
നേരത്തെ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഈ നവംബർ 14ന് ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ആ ഉത്തരവാണ് അടുത്ത ചൊവ്വാഴ്ചയിലേക്ക് നീട്ടിയിരിക്കുന്നത്.
[*] Also Read ‘ശബരിമലയിൽ തിരക്ക് ഭയാനകം; കേന്ദ്രസേന ഇന്നു വരും; സ്പോട്ട് ബുക്കിങ് നിയന്ത്രിക്കും’: ജയകുമാർ
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി നാലാം പ്രതിയായാണ് മുൻ തിരുവാഭരണം കമ്മിഷണർ കൂടിയായ ജയശ്രീയെ കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മിനിട്സ് തിരുത്തി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജയശ്രീ സ്വർണപ്പാളികൾ കൈമാറിയെന്നാണ് എസ്ഐടി കണ്ടെത്തൽ. എന്നാൽ താൻ നിരപരാധിയാണെന്നും ഒരു തരത്തിലുമുള്ള ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നുമാണ് ജയശ്രീയുടെ വാദം.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ജയശ്രീ ആയിരുന്നു ദേവസ്വം ബോർഡ് സെക്രട്ടറി. അതിനു ശേഷം 2020 മേയിൽ വിരമിക്കുന്നതു വരെ തിരുവാഭരണം കമ്മീഷണറായും പ്രവർത്തിച്ചു. തന്റെ 38 വർഷത്തെ കരിയറിൽ ഒരിക്കൽ പോലും അച്ചടക്ക നടപടി പോലും നേരിടേണ്ടി വന്നിട്ടില്ലെന്നും സെക്രട്ടറിയെന്ന നിലയിൽ ബോർഡിന്റെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും ജയശ്രീ പറയുന്നു. മോശം ആരോഗ്യാവസ്ഥയും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. English Summary:
High Court Extends Stay on Arrest of Former Devaswom Board Secretary: Sabarimala gold smuggling case investigation intensifies with the High Court extending the stay on the arrest of former Devaswom Board secretary S. Jayasree.
Pages:
[1]