‘സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധ വിമാനങ്ങൾ വിൽക്കും’: കിരീടാവകാശിയുടെ യുഎസ് സന്ദർശനത്തിനു തൊട്ടുമുൻപ് ട്രംപിന്റെ പ്രഖ്യാപനം
/uploads/allimg/2025/11/2626470097997049395.jpgവാഷിങ്ടൻ ∙ സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ യുഎസ് സന്ദർശനത്തിനു തൊട്ടുമുൻപായാണ് ട്രംപിന്റെ പ്രഖ്യാപനം. ഏഴു വർഷത്തിനു ശേഷമാണ് സൗദി കിരീടാവകാശിയുടെ യുഎസ് സന്ദർശനം.
[*] Also Read ഗാസയിൽ രാജ്യാന്തര സേന, യുഎസ് പ്രമേയം അംഗീകരിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി; എതിർപ്പുമായി ഹമാസ്
സൗദി അറേബ്യയ്ക്ക് വിമാനങ്ങൾ വിൽക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘ഞങ്ങൾ അത് ചെയ്യുമെന്ന് ഞാൻ പറയുന്നു. ഞങ്ങൾ എഫ് 35 വിമാനങ്ങൾ വിൽക്കും’ – എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സൗദിക്ക് എഫ് 35 വിമാനങ്ങൾ നൽകുന്നത് പരിഗണനയിലാണെന്ന് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു.
[*] Also Read പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
സൗദി അറേബ്യയ്ക്ക് എഫ് 35 വിമാനങ്ങൾ കൈമാറുന്നത് ഇസ്രയേലുമായുള്ള സൗദിയുടെ നയതന്ത്ര ബന്ധം തുടങ്ങുന്നതിനു വിധേയമായിരിക്കണമെന്ന് ട്രംപിനെ ഇസ്രയേല്‍ അറിയിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രാദേശിക സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി വേണം യുദ്ധവിമാനങ്ങളുടെ കൈമാറ്റമെന്നാണ് ഇസ്രയേലിന്റെ ആവശ്യം.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിൽ സൗദി അറേബ്യ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആണവോർജ മേഖലയിലെ പുതിയ സഹകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിടുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറയുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് പരസ്യമായി അഭിപ്രായം പറയാൻ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. English Summary:
Trump Announces F-35 Sale to Saudi Arabia: Saudi Arabia F-35 deal: The US President Donald Trump has announced the sale of F-35 fighter jets to Saudi Arabia ahead of the Saudi Crown Prince Mohammed bin Salman\“s visit to the US.
Pages:
[1]