നൈജീരിയയിൽ സായുധസംഘം ഹൈസ്കൂൾ ആക്രമിച്ചു; 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി
/uploads/allimg/2025/11/8379781067906331354.jpgഅബുജ ∙ നൈജീരിയയിൽ സായുധസംഘം ഹൈസ്കൂൾ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. സ്കൂളിന്റെ സുരക്ഷാ ഗാർഡ് കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. ഡങ്കോ വസാഗു മേഖലയിലെ മാഗയിലെ ബോർഡിങ് സ്കൂളിൽ പുലർച്ചെ നാലിനായിരുന്നു ആക്രമണം. രാജ്യത്തിന്റെ വടക്കൻമേഖലയിൽ സ്കൂളുകളിൽനിന്നും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ ഒടുവിലത്തേതാണിത്.
[*] Also Read സൊഹ്റാൻ മംദാനിയുമായി ചർച്ച നടത്താൻ ഡോണൾഡ് ട്രംപ്; ‘ന്യൂയോർക്കിനു ഗുണകരമായ കാര്യങ്ങളിൽ ധാരണയിലെത്തും’
2014 ൽ തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം 276 പെൺകുട്ടികളെയാണു സ്കൂൾ ആക്രമിച്ചു തട്ടിക്കൊണ്ടുപോയത്. ബന്ദിപ്പണം നൽകിയാണ് ഇവരെ പിന്നീടു മോചിപ്പിച്ചത്. ഇതുവരെ 1500 പെൺകുട്ടികളെ സമാനമായി രീതിയിൽ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. English Summary:
Nigeria School Attack: Nigeria school abduction highlights the ongoing security crisis in the country. Armed groups attacked a boarding school in Dango Wasagu, kidnapping 25 female students and killing a security guard, marking another tragic incident in a region plagued by such attacks.
Pages:
[1]