deltin33 Publish time 2025-11-18 05:21:21

സിബിഐ ചമഞ്ഞ് തട്ടിപ്പ്, 6 മാസം ഡിജിറ്റൽ അറസ്റ്റ്; ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

/uploads/allimg/2025/11/3987023622225071528.jpg



ബെംഗളൂരു ∙ ആറു മാസം നീണ്ടു നിന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 32 കോടി രൂപ നഷ്ടപ്പെട്ടെന്ന് പരാതി. ഡിഎച്ച്എൽ ജീവനക്കാരായും സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ്, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗ്സഥരായൊക്കെ ചമഞ്ഞാണ് തട്ടിപ്പുകാർ ബെംഗളൂരു സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറായ 57 വയസ്സുകാരിയിൽനിന്ന് പണം തട്ടിയെടുത്തത്.

[*] Also Read രാത്രിയായപ്പോൾ നടീനടൻമാരുടെ വീട്ടിൽ ബോംബ് ഭീഷണി; അരിച്ചുപെറുക്കി ബോംബ് സ്ക്വാഡ്


2024 സെപ്റ്റംബർ 15നാണ് പരാതിക്കാരിക്ക് ഡിഎച്ച്എൽ ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പുകാരുടെ ആദ്യ ഫോൺ കോൾ ലഭിക്കുന്നത്. മുംബൈയിൽ നിന്ന് ഒരു പാഴ്സൽ വന്നിട്ടുണ്ടെന്നും അതിൽ അനധികൃതമായി നാലു പാസ്‌പ്പോർട്ടുകളും, മൂന്ന് ക്രേഡിറ്റ് കാർഡും, ലഹരിവസ്തുവായ എംഡിഎംഎയും ഉള്ളതായി അവർ അറിയിച്ചു. എന്നാൽ പരാതിക്കാരി താൻ മുംബൈയിൽ പോയിട്ടില്ലെന്ന് അറിയിച്ചപ്പോൾ പേരുവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടതാകാമെന്നും സംഭവം സൈബർ കുറ്റകൃത്യത്തിന് പരാതി നൽകാമെന്നും തട്ടിപ്പുകാർ പറഞ്ഞു.

[*] Also Read ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം


നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോൺ കോൾ സിബിഐ ഉദ്യോഗ്സഥരായി ചമഞ്ഞ തട്ടിപ്പുകാരിലേക്ക് എത്തി. ഇവർ പരാതിക്കാരിയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, പൊലീസിനെ സമീപിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. പിന്നീട് വീട്ടുതടങ്കലിലാക്കുകയാണ് എന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ പരാതിക്കാരിയെ സ്കൈപ്പിലൂടെ നിരീക്ഷിക്കാൻ തുടങ്ങി.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


എല്ലാ സ്വത്തുക്കളുടെയും വിശദാംശങ്ങൾ ആർ‌ബി‌ഐയുടെ കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് (എഫ്‌ഐ‌യു) പരിശോധനയ്ക്കായി സമർപ്പിച്ചാൽ മാത്രമേ കുറ്റവിമുക്തയാകൂ എന്ന് തട്ടിപ്പുകാർ പരാതിക്കാരിയോട് പറഞ്ഞു. 2024 സെപ്റ്റംബർ 24നും ഒക്ടോബർ 22നും ഇടയിൽ പരാതിക്കാരി അവരുടെ ബാങ്ക് വിവരങ്ങൾ പൂർണ്ണമായി തട്ടിപ്പുകാർക്ക് നൽകി. സ്വത്തിന്റെ 90% ബാങ്കിൽ നിക്ഷേപിക്കുവാനും തട്ടിപ്പുകാർ പരാതിക്കാരിയോട് ആവശ്യപ്പെട്ടു. 2024 ഡിസംബർ 1ന് വ്യാജ ക്ലിയറൻസ് സർട്ടിഫിക്കറ്റും തട്ടിപ്പുകാർ പരാതിക്കാരിക്ക് കൈമാറി. എന്നാൽ 2025ൽ വീണ്ടും പണം ആവശ്യപ്പെടുകയും ഫെബ്രുവരിയിൽ പണം മുഴുവൻ തിരികെ നൽകാമെന്നും അവർ പറഞ്ഞു. പക്ഷേ, 2025 മാർച്ച് 26ന് തട്ടിപ്പുകാരുമായുള്ള ബന്ധം പൂർണമായി നഷ്ടമായി. പരാതിക്കാരി 187 ട്രാൻസാക്‌ഷൻ നടത്തിയെന്നും 31.83 കോടി നഷ്ടമായെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. English Summary:
Digital arrest scam: A Bengaluru resident was defrauded of nearly ₹32 crore through an elaborate digital arrest scam. Fraudsters impersonated DHL, CBI, and RBI officials, coercing the victim into making 187 transactions under false threats of arrest and asset verification..
Pages: [1]
View full version: സിബിഐ ചമഞ്ഞ് തട്ടിപ്പ്, 6 മാസം ഡിജിറ്റൽ അറസ്റ്റ്; ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി