Chikheang Publish time 2025-11-18 00:51:04

‘കേരളത്തിലും വോട്ട് ചോരി, സിപിഎമ്മിന് ജയിക്കാനുള്ള ഗൂഢാലോചന; കമ്മിഷൻ മുതൽ ബിഎൽഒ വരെ ഉത്തരവാദികൾ’

/uploads/allimg/2025/11/6580732894899119605.jpg



കോഴിക്കോട്∙ കേരളത്തിൽ വോട്ട് ചോരി ആരോപണവുമായി കോൺഗ്രസ്. സിപിഎമ്മിന് ജയിക്കാൻ വേണ്ടി വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടക്കുന്നുണ്ടെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പറഞ്ഞു. കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി വി.എം.വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിലാണ് വോട്ട് ചോരി ആരോപണം ഉയർന്നിരിക്കുന്നത്.

[*] Also Read കോൺഗ്രസിന് വീണ്ടും തിരിച്ചടി: കോഴിക്കോട് മേയർ സ്ഥാനാർഥി വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല; മത്സരിക്കാനാവില്ല


18 വർഷമായി കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന വി.എം.വിനുവിന്റെ വോട്ട് എങ്ങനെയാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്നും പ്രവീൺ കുമാർ ചോദിച്ചു. ‘‘വിഎം വിനു കോഴിക്കോട് നഗരത്തിൽ ജനിച്ചു വളർന്നുവന്ന വ്യക്തിയാണ്. പ്രശസ്തനായ അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹവും ഭാര്യയും വോട്ട് ചെയ്തു. രണ്ടു പേർക്കും ഇക്കുറി വോട്ടില്ല. ഇതിനുപിന്നിൽ ഗൂഢാലോചനയാണ്. സിപിഎം ജയിക്കാൻ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്. വോട്ടർ‌ പട്ടികയിൽ ക്രമക്കേടുണ്ട്.

[*] Also Read ‘എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം; ഇത്തരം രാഷ്ട്രീയം വേണോ?, മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത് ’


ഇതിന്റെ പരിപൂർണമായ ഉത്തരവാദിത്തം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മുതൽ കലക്ടറും ബിഎൽഒയും വരെയുള്ളവർക്കാണ്. കേരളത്തിൽ നടക്കുന്നത് ബിഹാറിനേക്കാൾ വലിയ വോട്ട് ചോരി. ഇത് ഗൗരവതരമാണ്. നിയമപോരാട്ടം കോൺഗ്രസ് ആരംഭിക്കും. കലക്ടറെ കാണും. നാളെ ഹൈക്കോടതിയെ സമീപിക്കും. കോടതിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. വിനുവിന് നീതി കിട്ടും. കോഴിക്കോട് വളർന്നുവന്ന പൗരനാണ് വിനു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


അദ്ദേഹത്തിന് വോട്ടില്ലായതിന്റെ ഉത്തരവാദിത്വം ആർക്കാണ്. 18 വർഷമായി കോഴിക്കോട് നഗരത്തിൽ ഒരേ വീട്ടിൽ താമസിക്കുന്ന വ്യക്തിയാണ് വിനു. ഇത് പ്രതിഷേധാർഹമാണ്. പോരാട്ടം മറ്റൊരു തലത്തിലേക്ക് പോകുകയാണ്. സിപിഎമ്മിന് ജയിക്കാൻ വേണ്ടി ഗൂഢാലോചന നടത്തി. വോട്ടർപട്ടിക സൂക്ഷ്മമായി പരിശോധിക്കുമെന്നും പ്രവീൺ കുമാർ പറഞ്ഞു. English Summary:
Vote rigging allegation: Kozhikode Congress alleges widespread vote rigging in Kerala\“s voter list, specifically Kozhikode, targeting CPM\“s victory. DCC President Praveen Kumar confirms legal action after mayoral candidate V.M. Vinu\“s name was removed.
Pages: [1]
View full version: ‘കേരളത്തിലും വോട്ട് ചോരി, സിപിഎമ്മിന് ജയിക്കാനുള്ള ഗൂഢാലോചന; കമ്മിഷൻ മുതൽ ബിഎൽഒ വരെ ഉത്തരവാദികൾ’