‘യുഡിഎഫ് പ്രതിനിധിയെ ഒഴിവാക്കാൻ അനീഷിനെ ഭീഷണിപ്പെടുത്തി’; സിപിഎമ്മിനെതിരെ കോൺഗ്രസ്, ഓഡിയോ സന്ദേശം പുറത്ത്
/uploads/allimg/2025/11/7895063056448202514.jpgകണ്ണൂർ∙കണ്ണൂരിൽ എസ്ഐആറുമായി ബന്ധപ്പെട്ട ഫോം വിതരണത്തിനു പോയ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ്. ഫോം വിതരണത്തിന് യുഡിഎഫ് പ്രതിനിധിയെ ഒപ്പം കൂട്ടുന്നതിൽ സിപിഎം ഭീഷണിപ്പെടുത്തിയെന്ന് അനീഷ് ജോർജ് പറയുന്ന ഓഡിയോ സന്ദേശവും കോൺഗ്രസ് പുറത്തുവിട്ടു. സിപിഎം ചുമതലപ്പെടുത്തിയ ബിഎൽഎയായ റഫീഖ് അല്ല അനീഷിനൊപ്പം വീടുകളിലേക്ക് പോയതെന്നും പകരം മുൻ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രനാണ് എത്തിയതെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. മറ്റൊരു ദിവസം മറ്റൊരു ഡിവൈഎഫ്ഐ നേതാവാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
[*] Also Read ജോലി ഭാരം, സമ്മർദം: എസ്ഐആർ ഫോം വിതരണം ചെയ്യാൻ പോകുമ്പോൾ ബിഎൽഒ കുഴഞ്ഞുവീണു
അതാത് പാർട്ടികൾ ഒപ്പിട്ടു നൽകുന്നവരാണ് ബിഎൽഎമാരായി അംഗീകരിക്കപ്പെട്ടവർ. ഇവർക്കാണ് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉദ്യോഗസ്ഥരുമായി സംസാരിക്കാനുള്ള ധാർമിക അവകാശമുള്ളത്. എസ്ഐആർ ചട്ടങ്ങളിൽ ബിഎൽഒമാർ വീടുകളിൽ പോകുമ്പോൾ ബിഎൽഎമാരെയും കൂടെക്കൂട്ടണം എന്നാണ് പറയുന്നത്. വീട്ടുകാരുടെ സംശയങ്ങൾ ഉൾപ്പെടെ തീർക്കുന്നതിനും നടപടികൾ വേഗത്തിൽ തീർക്കുന്നതിനും പ്രദേശവുമായി പരിചയമുള്ള ബിഎൽഎമാർ ഉപകരിക്കും എന്നുകണ്ടാണ് ഇതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ഇനി തനിക്കൊപ്പം വരേണ്ടെന്ന് അനീഷ് യുഡിഎഫ് ബിഎൽഎയോടു ഫോൺ ചെയ്തു പറഞ്ഞതിന്റെ തെളിവും ഡിസിസി പ്രസിഡന്റ് പുറത്തുവിട്ടു.
[*] Also Read പ്രാദേശിക നേതാക്കളുടെ സമ്മർദം, ജോലി പൂർത്തിയാവില്ലെന്ന ആശങ്ക; അനീഷിന്റെ ആത്മഹത്യയിൽ കലക്ടറുടെ റിപ്പോർട്ട്
ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജിനെ സിപിഎം ഭീഷണിപ്പെടുത്തിയെന്നും ഫോം വിതരണത്തിനു പോകുമ്പോൾ ഒപ്പം വരരുതെന്നും സിപിഎം ഭീഷണിയുണ്ടെന്നും അനീഷ് വെളിപ്പെടുത്തിയതായി യൂത്ത് കോൺഗ്രസ് കാങ്കോൽ ആലപ്പടമ്പ് മണ്ഡലം പ്രസിഡന്റും ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വൈശാഖ് ഏറ്റുകുടുക്കയും മുൻപ് പറഞ്ഞിരുന്നു. കോൺഗ്രസിന്റെ ബൂത്ത് ലവൽ ഏജന്റായ താൻ എന്യൂമറേഷൻ ഫോം വിതരണത്തിന് അനീഷിനൊപ്പം പോയിരുന്നു. സിപിഎമ്മിന്റെ ഏജന്റും ഉണ്ടായിരുന്നു. എന്നാൽ തന്നെ ഒഴിവാക്കണമെന്നു ഭീഷണി സ്വരത്തിൽ അനീഷിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു ഡിജിറ്റൽ തെളിവുണ്ടെന്നും കലക്ടർക്കു പരാതി നൽകിയിരുന്നുവെന്നും വൈശാഖ് പറഞ്ഞു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
തുടർന്ന് രാഷ്ട്രീയ പാർട്ടിക്കാർ ആരും ഒപ്പം വരേണ്ടെന്ന് അനീഷ് പറഞ്ഞു. എന്നാൽ പ്രദേശവാസികളുമായി അധികം ബന്ധമില്ലാത്ത അനീഷ് ഒറ്റയ്ക്ക് വോട്ടർമാരെ കണ്ടെത്താൻ ബുദ്ധിമുട്ടി. ഇതോടെ അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും വൈശാഖ് പറഞ്ഞിരുന്നു. English Summary:
BLO Suicide: Kannur BLO Suicide sparks controversy as Congress alleges CPM intimidation regarding electoral roll duties. DCC President Martin George reveals evidence of political pressure causing severe distress to Aneesh George.
Pages:
[1]