കളിക്കുന്നതിനെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് നടുറോഡിൽ കൊലപാതകം, 19കാരൻ കുത്തേറ്റ് മരിച്ചു
/uploads/allimg/2025/11/7778653471735239982.jpgതിരുവനന്തപുരം∙ നഗരഹൃദയത്തിൽ നടുറോഡിൽ 19കാരനെ കുത്തിക്കൊന്നു. തൈക്കാട് വച്ചുണ്ടായ ആക്രമണത്തിൽ രാജാജിനഗർ സ്വദേശി അലൻ ആണ് മരിച്ചത്. തൈക്കാട് ക്ഷേത്രത്തിനു സമീപത്തു യുവാക്കൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനു കാരണമെന്നാണു സൂചന. കുത്തേറ്റ അലനെ രണ്ടുപേർ ചേർന്ന് ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്.
സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടികളും സംഘത്തിലുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.English Summary:
Thiruvananthapuram murder case : 19-year-old stabbed to death. The incident occurred during a school fight in Thaikkad, resulting in the tragic loss of a young life from Rajaji Nagar.
Pages:
[1]