Chikheang Publish time 2025-11-17 23:51:24

നിർമാണ തൊഴിലാളിയെ കസ്റ്റഡിയിൽ വച്ച് മർദിച്ചു; എസ്ഐ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

/uploads/allimg/2025/11/3933186469857524404.jpg



തിരുവനന്തപുരം ∙ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റ നിർമാണ തൊഴിലാളിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം. കൊല്ലം ചാത്തന്നൂർ സ്വദേശി സുരേഷിനാണ് നഷ്ടപരിഹാരം ലഭിക്കുക. തുക ആദ്യം സർക്കാർ നൽകണമെന്നും പിന്നീട് ഇത് വർക്കല എസ്.ഐ, പി.ആർ. രാഹുലിൽ നിന്ന് ഈടാക്കാമെന്നുംമനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സന്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിധിച്ചു. രണ്ടു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8 % പലിശ കൂടി ചേർത്തു നൽകണം. ഉത്തരവ് നടപ്പാക്കി2 മാസത്തിനകം ആഭ്യന്തര വകുപ്പ് റിപ്പോർട്ട് സമർപ്പിക്കണം.

[*] Also Read ഇരുന്നത് ഡ്രൈവറുടെ സമീപം, അദ്ഭുതകരം ഈ രക്ഷപ്പെടൽ; കൂടെ യാത്ര ചെയ്ത 42 ഉംറ തീർഥാടകരും മരിച്ചു


2022 ഓഗസ്റ്റ് 30 നാണ് പാലച്ചിറ സൗപർണികയിൽ സുരേഷിന്റെ വീട്ടിൽ മതിൽ നിർമാണ ജോലി ചെയ്തു കൊണ്ടിരിക്കെ സുരേഷിനെ പൊലീസ് മർദിച്ചത്. മർദനത്തെ തുടർന്ന് കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരേഷ് ചികിത്സ തേടിയിരുന്നു. മണ്ണ് ഖനനം ചെയ്തതു കൊണ്ടാണ് സുരേഷിനെഅറസ്റ്റ് ചെയ്തതെന്നും മർദിച്ചില്ലെന്നും ജീപ്പിൽ കയറ്റിയപ്പോഴാണ് മുറിവ് സംഭവിച്ചതെന്നുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ വാദിച്ചത്.

എന്നാൽ നിസാര കുറ്റത്തിന് സ്റ്റേഷനിൽ പിടിച്ചിരുത്തിയെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിക്കാരന്റെ വാദം ശരിയാണെന്ന് സ്ഥിരീകരിക്കാൻ പര്യാപ്തമാണെന്നും മനുഷ്യാവകാശ കമ്മിഷൻ കണ്ടെത്തി. വൈകിട്ട് 3.30ന് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സുരേഷിനെ രാത്രി 9.30നാണ് വിട്ടയച്ചത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Police Assault Compensation: Worker Gets ₹1 Lakh; S.I. to Repay Government
Pages: [1]
View full version: നിർമാണ തൊഴിലാളിയെ കസ്റ്റഡിയിൽ വച്ച് മർദിച്ചു; എസ്ഐ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം