രാത്രിയായപ്പോൾ നടീനടൻമാരുടെ വീട്ടിൽ ബോംബ് ഭീഷണി; അരിച്ചുപെറുക്കി ബോംബ് സ്ക്വാഡ്
/uploads/allimg/2025/11/2790447025509812321.jpgചെന്നൈ ∙ തമിഴ്നാട്ടിൽ സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ വീടുകളിൽ ബോംബ് സ്ഥാപിച്ചെന്ന് അവകാശപ്പെട്ട് പൊലീസിന് ഭീഷണി സന്ദേശം. ഞായറാഴ്ച രാത്രിയോടെയാണ് ബോംബ് ഭീഷണി അടങ്ങിയ ഇമെയിൽ തമിഴ്നാട് പൊലീസിനു ലഭിച്ചത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടീനടൻമാരായ അജിത് കുമാർ, അരവിന്ദ് സ്വാമി, ഖുശ്ബു എന്നിവരുടെ വസതികളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. തമിഴ്നാട് ഡിജിപിയുടെ ഓഫിസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
[*] Also Read ഇരുന്നത് ഡ്രൈവറുടെ സമീപം, അദ്ഭുതകരം ഈ രക്ഷപ്പെടൽ; കൂടെ യാത്ര ചെയ്ത 42 ഉംറ തീർഥാടകരും മരിച്ചു
തുടർന്ന് നാലിടത്തും പൊലീസ് സംഘം ബോംബ് സ്ക്വാഡുമായി പാഞ്ഞെത്തി. എന്നാൽ തിരച്ചിലിൽ സംശയാസ്പദമായി ഒന്നും തന്നെ ലഭിച്ചില്ല. നടൻ അജിത്തിന്റെ വസതിയെ ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ചയും സമാനമായ ബോംബ് ഭീഷണി ഉണ്ടായിരുന്നു. അതേസമയം ഭീഷണിയുടെ ഉറവിടം ഇപ്പോഴും അജ്ഞാതമാണ്. കഴിഞ്ഞ കുറച്ചുനാളായി ചെന്നൈയിലെ വിവിധ ഇടങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാസം നടി തൃഷയുടെ വസതിക്കു നേരെയും സമാനമായ വ്യാജ ഭീഷണി വന്നിരുന്നു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Ajithkumar എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്)
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Chennai bomb threat: Police received a threat email claiming explosives were planted at the homes of Chief Minister M.K. Stalin and actors Ajith Kumar, Arvind Swamy, and Khushbu. Subsequent searches by bomb squads at all locations found nothing suspicious.
Pages:
[1]