cy520520 Publish time 2025-11-17 21:21:18

ബിഹാറിലെ കോൺഗ്രസ് തോൽവിയിൽ ഇന്ത്യാ മുന്നണിയിലും നിരാശ; ഇനി അഖിലേഷ് നയിക്കട്ടേ എന്ന് സമാജ്‌വാദി എംഎൽഎ

/uploads/allimg/2025/11/3230542885037235463.jpg



ന്യൂഡൽഹി∙ ബിഹാറിൽ കോൺഗ്രസിനും പ്രതിപക്ഷ മുന്നണിക്കും ഉണ്ടായ കനത്ത തോൽവിക്കു പിന്നാലെ ഇന്ത്യാ മുന്നണിയുടെ നേതൃത്വം മാറണമെന്ന ആവശ്യം ഉയരുന്നു. സമാജ്‌വാദി പാർട്ടി പാർട്ടി നേതാവ് അഖിലേഷ് യാദവിന് ഇന്ത്യാ മുന്നണിയെ ഫലപ്രദമായി നയിക്കാനാവുമെന്ന് യുപിയിലെ സമാജ്‌വാദി പാർട്ടി എംഎൽഎ രവിദാസ് മെഹ്‌റോത്ര അഭിപ്രായപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള യുപിയിൽ അടുത്ത തിരഞ്ഞെടുപ്പിൽ സർ‍ക്കാർ രൂപീകരിക്കാൻ അഖിലേഷിനാവുമെന്നും അദ്ദേഹം പറഞ്ഞു.

[*] Also Read പത്തിൽ പത്ത് പൊരുത്തം! ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയാവും, വ്യാഴാഴ്ച സത്യപ്രതിജ്ഞ


ലോക്സഭയിൽ കോൺഗ്രസ് കഴിഞ്ഞാൽ പ്രതിപക്ഷ മുന്നണിയിൽ കൂടുതൽ എംപിമാരുള്ളത് സമാജ്‌വാദി പാർട്ടിക്കാണ്. 37 ലോക്‌സഭാ സീറ്റുകളാണ് സമാജ്‌വാദി പാർട്ടിക്കുള്ളത്. അതേസമയം ബാലറ്റ് ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ ബിഹാറിൽ പ്രതിപക്ഷം ജയിക്കുമായിരുന്നെന്നും ലക്നൗ സെൻട്രൽ എംഎൽഎ കൂടിയായ രവിദാസ് അഭിപ്രായപ്പെട്ടു. പഴയ ബാലറ്റ് രീതിയിലേക്ക് പോളിങ് മാറ്റണമെന്ന് സമാജ്‌വാദി പാർട്ടി ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

[*] Also Read ബന്ധുക്കൾ ശത്രുക്കൾ; ലാലു കുടുംബത്തിൽ തമ്മിലടി, 3 പെൺമക്കൾ കൂടി വീടുവിട്ടു


ബിഹാർ തിരഞ്ഞെടുപ്പിൽ കേവലം 6 സീറ്റുകൾ മാത്രം നേടിയ കോൺഗ്രസ് പ്രകടനം ഇന്ത്യാ മുന്നണിക്കുള്ളിലും നിരാശയാണ് സമ്മാനിക്കുന്നത്. രാഹുൽ ഗാന്ധിയടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ തമ്പടിച്ച് പ്രചാരണം നയിച്ചിട്ടും ഫലം നിരാശപ്പെടുത്തി. നേരത്തെ ഇന്ത്യാ മുന്നണിയുടെ നേതൃത്വം തൃണമൂൽ കോൺഗ്രസിനു നൽകണമെന്നു തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ആവശ്യപ്പെട്ടിരുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Demand for Akhilesh Yadav to Lead INDIA Alliance: Following Congress\“s Bihar defeat, demands are rising for a change in INDIA alliance leadership. Samajwadi Party\“s Akhilesh Yadav is now being proposed as a strong contender to lead the opposition front.
Pages: [1]
View full version: ബിഹാറിലെ കോൺഗ്രസ് തോൽവിയിൽ ഇന്ത്യാ മുന്നണിയിലും നിരാശ; ഇനി അഖിലേഷ് നയിക്കട്ടേ എന്ന് സമാജ്‌വാദി എംഎൽഎ