cy520520 Publish time 2025-11-17 20:51:08

‘എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം; ഇത്തരം രാഷ്ട്രീയം വേണോ?, മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത് ’

/uploads/allimg/2025/11/186971502596734266.jpg



കൊച്ചി∙ തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതിൽ വീണ്ടും ഹിയറിങ് നടത്തണമെന്ന്സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട്ഹൈക്കോടതി.മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. 19നു മുമ്പ് ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്നും വൈഷ്ണയെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാൻ പരാതി നൽകിയ ആളും ഹിയറിങ്ങിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

[*] Also Read ‘അനീഷ് ജീവനൊടുക്കിയതിൽ സിപിഎം പ്രവർത്തകർക്ക് പങ്ക്; യുഡിഎഫ് അനുകൂല വോട്ടുകൾ ചേർക്കാതിരിക്കാൻ ശ്രമം’


മുട്ടട വാർഡിലെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക വോട്ടർ പട്ടികയിലും അന്തിമ പട്ടികയിലും പേര് ഉണ്ടായിരുന്നുവെന്ന് വൈഷ്ണയുടെ അഭിഭാഷകൻ വാദിച്ചു. ഇതിനിടെയാണ്,വൈഷ്ണ ആ വിലാസത്തിലെ താമസക്കാരിയല്ലെന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറിപരാതി നൽകുന്നത്. എന്നാൽ ഇതിനൊപ്പം ഒരു രേഖയും സമർപ്പിച്ചിരുന്നില്ല.

തുടർന്ന് ഹിയറിങ്ങിനു വിളിപ്പിച്ചു. എന്നാൽ പരാതിക്കാരൻ ഹാജരാവുകയോ പരാതിക്കടിസ്ഥാനമായ തെളിവുകൾ നൽകുകയോ ചെയ്തില്ല. തന്റെ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയിലെല്ലാം ഒരേ വിലാസമാണെന്നും ഇക്കാര്യങ്ങളെല്ലാം സമർപ്പിച്ചിട്ടും വോട്ടർ പട്ടികയിൽനിന്ന് പേരു നീക്കം ചെയ്തെന്നും ഹർജിക്കാരി പറയുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയിൽനിന്നു പേര് നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് കോടതി ആരാഞ്ഞു. 24 വയസ്സുള്ള ഒരു പെൺകുട്ടി മത്സരിക്കാനിറങ്ങുമ്പോൾ ഇത്തരത്തിലുള്ള രാഷ്ട്രീയമൊക്കെ വേണോ എന്ന് കോടതി വാക്കാൽ ചോദിച്ചു. പേര് നീക്കം ചെയ്തതിനെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്ന തിരുവനന്തപുരം കോർപറേഷന് ഇതിൽ എന്താണ് കാര്യമെന്നും കോടതി ചോദിച്ചു.

തുടർന്നാണ് വീണ്ടും ഹിയറിങ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കോടതി നിർദേശം നൽകിയത്. വൈഷ്ണക്കെതിരെ പരാതി നൽകിയ ആളും ഹിയറിങ്ങിൽ പങ്കെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേവല സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ്, മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.

19നു മുമ്പ് ഹിയറിങ്ങിൽ തീരുമാനമെടുത്തിരിക്കണമെന്നും കോടതി നിർദേശിച്ചു. 21നാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി. കേസ് പരിഗണിച്ചപ്പോൾ, കലക്ടർക്ക് താൻ പരാതി നൽകാൻ പോയതും എന്നാൽ ഒന്നര മണിക്കൂറോളം കാത്തു നിർത്തിച്ചതുമടക്കമുള്ള കാര്യങ്ങൾ ഹർജിക്കാരി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. English Summary:
“Is Such Politics Necessary?“: High Court Questions Vaishnava Suresh Voter List Removal
Pages: [1]
View full version: ‘എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം; ഇത്തരം രാഷ്ട്രീയം വേണോ?, മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത് ’