LHC0088 Publish time 2025-11-17 15:51:22

‘ഒളിക്കാനൊന്നുമില്ല’; ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടും, അനുകൂല നിലപാടുമായി ട്രംപ്

/uploads/allimg/2025/11/7802837000116042811.jpg



വാഷിങ്ടൻ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടുന്നതു സംബന്ധിച്ച് അനുകൂല നിലപാടുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യത്തിനു അനുകൂലമായി വോട്ട് ചെയ്യാൻ റിപ്പബ്ലിക്കൻ അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തു. \“നമുക്ക് മറച്ചുവയ്ക്കാനൊന്നുമില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിന്റെ ശ്രദ്ധ മാറ്റാനുള്ള ഡെമോക്രാറ്റുകളുടെ തട്ടിപ്പാണ് ആരോപണമെന്നും ഇതിൽനിന്നും മുന്നോട്ടു പോകേണ്ട സമയമായെന്നും\“ വിഷയത്തിൽ ട്രംപ് പ്രതികരിച്ചു. മുൻപ് ഫയലുകൾ പുറത്തെത്താതിരിക്കാൻ ട്രംപ് ശ്രമിച്ചെന്ന് ആരോപണമുയർന്നിരുന്നു.

[*] Also Read യുഎൻ വോട്ടെടുപ്പിനു മുൻപ് പലസ്തീൻ രാഷ്ട്രം സ്‌ഥാപിക്കാനുള്ള ഏത് ശ്രമത്തെയും എതിർക്കും: നെതന്യാഹു


മുൻപ് ജെഫ്രി എപ്‌സ്റ്റീൻ സംഘടിപ്പിച്ച വിരുന്നുകളിലടക്കം ട്രംപ് പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന് ട്രംപ് -എപ്‌സ്റ്റീൻ ബന്ധം ആയുധമാക്കി ഡെമോക്രാറ്റിക് പാർട്ടി രംഗത്തുവരികയും ഫയലുകൾ പുറത്തുവിടാൻ ആവശ്യപ്പെടുകയും ചെയ്തു. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടണമെന്ന് പ്രതിപക്ഷത്തിനൊപ്പം ട്രംപ് അനുകൂലികളും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഒരുവേള ഈ വിഷയത്തിൽ ജോർജിയയിൽ നിന്നുള്ള സഭാംഗവും കടുത്ത വലതുപക്ഷ അനുകൂലിയുമായ മാർജൊറി ടെയ്‌ലർ ഗ്രീനുമായും അടുത്തിടെ ട്രംപ് ഏറ്റുമുട്ടിയിരുന്നു.

[*] Also Read ഡൽഹി സ്ഫോടനം ഭീകരാക്രമണം, ഡോ. ഉമർ ചാവേർ ബോംബ്; സ്ഥിരീകരിച്ച് എൻഐഎ


∙ ആരാണ് ജെഫ്രി എപ്‌സ്റ്റീൻ
ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൽട്ടൺ സ്കൂളിലെ ഗണിതാധ്യാപകനായിരുന്ന ജെഫ്രി എപ്‌സ്റ്റൈൻ 1970-കളിൽ ജോലി ഉപേക്ഷിച്ച് ഇൻവെസ്റ്റ്‌മെൻറ് ബാങ്കായ ബെയർ സ്റ്റേൺസിൽ ചേർന്നു. 1982ൽ സ്വന്തം സ്ഥാപനമായ ജെ.എപ്‌സ്റ്റൈൻ ആൻഡ് കോ സ്ഥാപിച്ചു. നൂറു കോടി ഡോളറിലധികം വരുമാനമുള്ളവർക്കായി പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്ത് എപ്‌സ്റ്റൈൻ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു. തുടർന്ന് എപ്‌സ്റ്റൈൻ അവർക്കായി പാർട്ടികൾ സംഘടിപ്പിച്ചു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങൾ ജെഫ്രി എപ്‌സ്റ്റൈൻ നേരിട്ടു. 14 വയസ്സുള്ള പെൺകുട്ടികളെ വരെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി കുറ്റപത്രത്തിലുണ്ട്. 2008-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കേസിൽ എപ്‌സ്റ്റൈൻ കുറ്റം സമ്മതിച്ചു. തുടർന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. 2019 ജൂലൈ 24 ന്, എപ്‌സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. English Summary:
Donald Trump urges Republicans to vote in favor of Jeffrey Epstein files: These files pertain to the convicted sex offender and his connections. The move comes amid accusations and political maneuvering surrounding the case.
Pages: [1]
View full version: ‘ഒളിക്കാനൊന്നുമില്ല’; ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടും, അനുകൂല നിലപാടുമായി ട്രംപ്