Chikheang Publish time 2025-11-17 14:51:21

വീടുകളിലേക്ക് വെള്ളം ഇരച്ചെത്തി, റോഡിൽ ഗർത്തം; മലാപ്പറമ്പിൽ പൈപ്പ് പൊട്ടി

/uploads/allimg/2025/11/844201822524865049.jpg



കോഴിക്കോട് ∙മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളവും ചെളിയും കയറി. പുലർച്ചയോടെയാണ് പൈപ്പ് പൊട്ടിയത്. കാലപ്പഴക്കം മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ് വിവരം. റോഡിൽ ചെറിയ ഗർത്തം രൂപപ്പെട്ടു. ഇന്നും നാളെയും പ്രദേശത്ത് കുടിവെള്ളം മുടങ്ങുമെന്നാണ് ജല അതോറിറ്റി അറിയിച്ചിരിക്കുന്നത്.

[*] Also Read ‘വോട്ടർ പട്ടികയിൽ വ്യാപക തിരിമറി’; ഹൈക്കോടതിയിലേക്ക് കോൺഗ്രസ്, പ്രചാരണവുമായി മുന്നോട്ടുപോകാൻ വൈഷ്ണയ്ക്ക് നിർദേശം


മലാപ്പറമ്പ് ഫ്ലോറിക്കന്‍ റോഡിലാണ് പൈപ്പ് പൊട്ടിയത്. വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറഞ്ഞത്. ഗതാഗതം തടസ്സപ്പെട്ട നിലയിലാണുള്ളത്. ശബ്ദം കേട്ടതിനു പിന്നാലെയാണ് പ്രദേശത്തുള്ളവര്‍ സംഭവം അറിയുന്നത്. പ്രദേശത്ത് സ്ഥിരം പൈപ്പ് പൊട്ടാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

English Summary:
Kozhikode water pipe burst: Several houses were flooded due to the pipe burst, and the water authority has announced a water supply disruption for the next two days.
Pages: [1]
View full version: വീടുകളിലേക്ക് വെള്ളം ഇരച്ചെത്തി, റോഡിൽ ഗർത്തം; മലാപ്പറമ്പിൽ പൈപ്പ് പൊട്ടി