Chikheang Publish time 2025-11-17 14:21:16

രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി, ജോലി സമ്മർദ്ദം താങ്ങാനായില്ല; ആത്മഹത്യ ട്രെയിനിനു മുന്നിൽ ചാടി

/uploads/allimg/2025/11/1391703217752178859.jpg



ജയ്പുർ ∙ കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ബൂത്ത് ലെവൽ ഓഫിസറായി (ബിഎൽഒ) ജോലി ചെയ്യുന്ന യുവാവ് ആത്മഹത്യ ചെയ്തു. ജോലി സമ്മർദം താങ്ങാനാവാതെ സർക്കാർ സ്കൂൾ അധ്യാപകനായ മുകേഷ് ജംഗിദ് (45) ആണ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ബിന്ദയാക റെയിൽവേ ക്രോസിനു സമീപമായിരുന്നു സംഭവം.

[*] Also Read പ്രാദേശിക നേതാക്കളുടെ സമ്മർദം, ജോലി പൂർത്തിയാവില്ലെന്ന ആശങ്ക; അനീഷിന്റെ ആത്മഹത്യയിൽ കലക്ടറുടെ റിപ്പോർട്ട്


ജയ്പുരിലെ നഹ്രി കാ ബാസിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് മുകേഷ് ജോലി ചെയ്തിരുന്നത്. ആത്മഹത്യയ്ക്ക് തൊട്ടു മുൻപ് മുകേഷ് ഇരുചക്ര വാഹനത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയതായി സഹോദരൻ ഗജാനന്ദ് പറഞ്ഞു. എസ്ഐആർ ജോലികൾ കാരണം മുകേഷ് സമ്മർദ്ദം നേരിട്ടിരുന്നു. സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻഷൻ ഭീഷണിയുണ്ടെന്നും എഴുതിയ സഹോദരന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും ഗജാനന്ദ് പറഞ്ഞു.

[*] Also Read തദ്ദേശം പിടിച്ചാൽ നിയമസഭ ഉറപ്പ്? കണക്കിലെ പാറ്റേൺ ഇങ്ങനെ; അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ 2021 ഫലം; യുഡിഎഫ് ലക്ഷ്യം ‘2010’


മുകേഷിന്റെ മരണത്തിനു പിന്നാലെ ജോലി സമ്മർദം ആരോപിച്ച് നിരവധി ബിഎൽഒമാർ രംഗത്തെത്തി. സംസ്ഥാന, ജില്ലാ, സബ്ഡിവിഷൻ തലങ്ങളിൽ എസ്‌ഐആർ റാങ്കിങ്ങിൽ ഒന്നാമതെത്താനുള്ള മത്സരം ബി‌എൽ‌ഒമാരുടെ മേൽ അമിത സമ്മർദ്ദം ചെലുത്തുന്നതായി രാജസ്ഥാൻ പ്രൈമറി, സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വിപിൻ പ്രകാശ് ശർമ പറഞ്ഞു. എണ്ണത്തിനുപകരം ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അർധവാർഷിക സ്കൂൾ പരീക്ഷകൾ ആരംഭിക്കാൻ പോകുന്ന സമയത്ത്, ബി‌എൽ‌ഒമാരുടെ മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നതിൽ നിന്ന് ഉദ്യോഗസ്ഥർ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക് ഇന്ന് നിവേദനം സമർപ്പിക്കും.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Rajasthan BLO Commits Suicide Due to Work Pressure: Government school teacher works as BLO in Rajasthan committed suicide due to work pressure. The incident highlights the immense stress faced by teachers due to election duties and SIR ranking pressure, leading to calls for reform. Earlier, a BLO also committed suicide in Payyannur in Kerala.
Pages: [1]
View full version: രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി, ജോലി സമ്മർദ്ദം താങ്ങാനായില്ല; ആത്മഹത്യ ട്രെയിനിനു മുന്നിൽ ചാടി