LHC0088 Publish time 2025-11-17 14:21:15

‘വോട്ടർ പട്ടികയിൽ വ്യാപക തിരിമറി’; ഹൈക്കോടതിയിലേക്ക് കോൺഗ്രസ്, പ്രചാരണവുമായി മുന്നോട്ടുപോകാൻ വൈഷ്ണയ്ക്ക് നിർദേശം

/uploads/allimg/2025/11/8199378284571893735.jpg



തിരുവനന്തപുരം ∙ കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ കോൺഗ്രസ് തീരുമാനം. സപ്ലിമെന്ററി വോട്ടർപട്ടികയിൽ മുട്ടടയിലടക്കം വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന പരാതിയും കോൺഗ്രസ് ഉന്നയിക്കും. സപ്ലിമെന്ററി പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ ലഭ്യമാക്കാത്തതിനാൽ, വോട്ടർമാരുടെ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ സാധിക്കുന്നില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

[*] Also Read ‘ഇത്രയും ഇറങ്ങി നടന്നതല്ലേ, മാനസിക ബുദ്ധിമുട്ടുണ്ട്’; മുട്ടടയിൽ പ്രചാരണം നിർത്തുമോ? അപ്രതീക്ഷിത തിരിച്ചടിയിൽ വൈഷ്ണ


സപ്ലിമെന്ററി വോട്ടർ പട്ടികയിൽനിന്നു പേര് നീക്കം ചെയ്തതിലുള്ള പരാതികളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെന്ന നിലയിൽ കലക്ടറാണ് തീരുമാനമെടുക്കുക. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോർപറേഷൻ പരിധിയിലെ വോട്ടറായിരിക്കണമെന്നു നിബന്ധനയുള്ളതിനാൽ, പേര് ഒഴിവാക്കപ്പെട്ടതോടെ വൈഷ്ണയുടെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലായി.

[*] Also Read തദ്ദേശം പിടിച്ചാൽ നിയമസഭ ഉറപ്പ്? കണക്കിലെ പാറ്റേൺ ഇങ്ങനെ; അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ 2021 ഫലം; യുഡിഎഫ് ലക്ഷ്യം ‘2010’


കോർപറേഷനിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിയായാണ് ജനറൽ സീറ്റിൽ വൈഷ്ണയെ കോൺഗ്രസ് രംഗത്തിറക്കിയത്. ഇലക്ടറൽ റജിസ്റ്റർ ഓഫിസർ കൂടിയായ കോർപറേഷൻ അഡിഷനൽ സെക്രട്ടറി സപ്ലിമെന്ററി പട്ടികയിൽനിന്ന് വൈഷ്ണയുടെ പേരു നീക്കിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണു കോൺഗ്രസിന്റെ വാദം. വോട്ടർപട്ടികയിൽ രേഖപ്പെടുത്തിയിരുന്ന കെട്ടിടനമ്പർ തെറ്റാണെന്നും തിരുത്തണമെന്നും അറിയിച്ച് കോർപറേഷനു വൈഷ്ണ സത്യവാങ്മൂലം സമർപ്പിച്ചിട്ടും പേരു വെട്ടിയത് അംഗീകരിക്കില്ലെന്നു കാട്ടിയാണു നിയമപോരാട്ടത്തിനു കോൺഗ്രസ് ഒരുങ്ങുന്നത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


അതേസമയം, സ്ഥാനാർഥിയായതിന്റെ പേരിൽ വൈഷ്ണയെ ഉന്നമിട്ടു നടത്തിയ രാഷ്ട്രീയ നീക്കമല്ലെന്നും കെട്ടിട നമ്പർ സംബന്ധിച്ച പരാതി കഴിഞ്ഞ സെപ്റ്റംബറിൽ നൽകിയതാണെന്നും സിപിഎം അറിയിച്ചു. ഈമാസം വീണ്ടും പരാതി നൽകി. വൈഷ്ണ അടക്കം 6 പേർക്കെതിരെ പരാതി നൽകിയിരുന്നു. 7 വർഷമായി മുട്ടട വാർഡിൽ താമസിക്കുന്നില്ലെന്നു കാട്ടിയായിരുന്നു പരാതി.

വോട്ടർപട്ടികയിൽനിന്നു പേര് നീക്കിയതിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിൽ പ്രചാരണവുമായി മുന്നോട്ടുപോകാൻ വൈഷ്ണയ്ക്കു കോൺഗ്രസ് നേതൃത്വം നിർദേശം നൽകി. പ്രചാരണം നിർത്തിവയ്ക്കില്ലെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സ്ഥാനാർഥിത്വം റദ്ദാക്കപ്പെടുന്ന സാഹചര്യം മുന്നിൽക്കണ്ട് ഡമ്മി സ്ഥാനാർഥിയെയും കോൺഗ്രസ് ഒരുക്കിനിർത്തും. അപ്പീൽ കലക്ടർ തള്ളിയാൽ, നാമനിർദേശപത്രിക നൽകാനുള്ള അവസാനദിനം പകരം സ്ഥാനാർഥി പത്രിക സമർപ്പിക്കും. English Summary:
Vaishna Suresh candidacy: The Congress party alleges widespread manipulation in the supplementary voter list.
Pages: [1]
View full version: ‘വോട്ടർ പട്ടികയിൽ വ്യാപക തിരിമറി’; ഹൈക്കോടതിയിലേക്ക് കോൺഗ്രസ്, പ്രചാരണവുമായി മുന്നോട്ടുപോകാൻ വൈഷ്ണയ്ക്ക് നിർദേശം