cy520520 Publish time 2025-11-17 12:21:03

വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ ആയിരങ്ങൾ; തന്ത്രിയുടെ അനുമതിയോടെ സാംപിൾ ശേഖരിക്കാൻ എസ്ഐടി

/uploads/allimg/2025/11/1932341077549678742.jpg



ശബരിമല ∙ വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ പൊന്നമ്പല മേട്ടിൽ ആയിരങ്ങൾ. ഭക്തരുടെ നീണ്ട ക്യൂവാണ് ശ്രീകോവിലിനു മുന്നിൽ. പമ്പയിലും നിലയ്ക്കലിലും തിരക്കുണ്ട്. നിലയ്ക്കലിലെ പാർക്കിങ് ഇന്നലെ രാത്രി തന്നെ നിറഞ്ഞിരുന്നു. പുതിയ മേൽശാന്തിയായ ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദ് (47) ആണ് ഇന്ന് ശബരിമല നട തുറന്നത്.

[*] Also Read തീർഥാടകരുടെ ശ്രദ്ധയ്ക്ക്...ശബരിമല ദർശനം, അറിയേണ്ടതെല്ലാം


അതേസമയം, സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ വിദഗ്ധ പരിശോധനയും സാംപിള്‍ ശേഖരണവും ഇന്ന് ശബരിമലയിൽ നടക്കും. എസ്പി എസ്.ശശിധരനും സംഘവും ഇന്നലെ ശബരിമല സന്നിധാനത്തെത്തി. ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവിടങ്ങളിൽ പൂശിയ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും സാംപിളുകള്‍ ശേഖരിക്കും. ഒപ്പം 1998ൽ യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ ഭാഗത്തു നിന്നും സാംപിളുകള്‍ ശേഖരിക്കും.

[*] Also Read ശരണം വിളിച്ച് സ്വാമിപാദം തേടി; ഇനി എല്ലാവഴികളും ശബരിമലയിലേക്ക്


നഷ്ടപ്പെട്ട സ്വര്‍ണത്തിന്‍റെ അളവും ഗുണവും പരിശോധിക്കാനാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണസംഘത്തിന്റെ നീക്കം. ചെമ്പുപാളികള്‍ മാറ്റിവച്ചോ എന്നത് കണ്ടെത്താല്‍ ചെമ്പുപാളികളില്‍ ശാസ്ത്രീയ പരിശോധനയും നടത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടച്ചശേഷമാണ് തന്ത്രിയുടെ അനുമതിയോടെയുള്ള സാംപിള്‍ ശേഖരണം.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Heavy Rush at Sabarimala as Mandala Season Begins: Sabarimala witnesses a surge in devotees for Mandala Pooja. The temple is now open, and investigations into alleged gold discrepancies are underway, with experts collecting samples for analysis.
Pages: [1]
View full version: വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ ആയിരങ്ങൾ; തന്ത്രിയുടെ അനുമതിയോടെ സാംപിൾ ശേഖരിക്കാൻ എസ്ഐടി