യുഎൻ വോട്ടെടുപ്പിനു മുൻപ് പലസ്തീൻ രാഷ്ട്രം സ്‌ഥാപിക്കാനുള്ള ഏത് ശ്രമത്തെയും എതിർക്കും: നെതന്യാഹു
/uploads/allimg/2025/11/4990088664251178427.jpgജറുസലം∙ യുഎൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പിനു മുൻപ് പലസ്തീൻ രാഷ്ട്രം സ്‌ഥാപിക്കാനുള്ള ഏതു ശ്രമത്തെയും എതിർക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പലസ്തീന്റെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുന്ന യുഎസ് കരട് പ്രമേയത്തിൽ യുഎൻ രക്ഷാസമിതി വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചതിന്റെ തലേദിവസമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.
[*] Also Read ഡൽഹി സ്ഫോടനം ഭീകരാക്രമണം, ഡോ. ഉമർ ചാവേർ ബോംബ്; സ്ഥിരീകരിച്ച് എൻഐഎ
പലസ്തീന്റെ സ്വാതന്ത്ര്യത്തിനായുള്ള ആവശ്യങ്ങളിൽ കടുത്ത നിലപാട് സ്വീകരിക്കാൻ നെതന്യാഹുവിന്റെ സർക്കാരിലെ തീവ്രനിലപാടുള്ള കക്ഷികൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീൻ രാഷ്ട്രത്തോടുള്ള ഇസ്രയേലിന്റെ എതിർപ്പ് ഒരു തരിമ്പും മാറിയിട്ടില്ലെന്നും ബാഹ്യമായോ ആന്തരികമായോ സമ്മർദവും ഭീഷണിയും ഇല്ലെന്നും നെതന്യാഹു പറഞ്ഞു.
[*] Also Read സ്ഫോടന സ്ഥലത്ത് 9 എംഎം കാലിബര്‍ വെടിയുണ്ടകൾ, പൊതുജനങ്ങൾക്ക് കൈവശംവയ്ക്കാൻ അനുമതിയില്ലാത്തത്; കണ്ടെത്തിയത് മൂന്നെണ്ണം
പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് ഹമാസിന് ഗുണകരമാവുമെന്നുംഅത് ഇസ്രയേലിന്റെ അതിർത്തിയിൽ ഹമാസ് ഭരിക്കുന്ന ഒരു രാജ്യത്തിന് വഴിയൊരുക്കുമെന്നും നെതന്യാഹു ദീർഘകാലമായി വാദിക്കുന്നു. എന്നാൽ, ഗാസയിലെ വെടിനിർത്തൽ നിർദേശം മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ശ്രമിക്കുമ്പോൾ, നിലപാടിൽ ഇളവ് വരുത്താൻ നെതന്യാഹു കനത്ത രാജ്യാന്തര സമ്മർദം നേരിടുന്നുണ്ട്. റഷ്യ, ചൈന, ചില അറബ് രാജ്യങ്ങൾ എന്നിവയുടെ എതിർപ്പിനിടയിലും ഗാസയിൽ ഒരു രാജ്യാന്തര സ്ഥിരതാ സേനയെ സ്ഥാപിക്കുന്നതിനുള്ള യുഎൻ ഉത്തരവിനുള്ള യുഎസ് നിർദേശത്തിൽ രക്ഷാസമിതി വോട്ടെടുപ്പ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Palestinian Statehood: Benjamin Netanyahu opposes any attempts to establish a Palestinian state. He argues it would benefit Hamas and create a Hamas-controlled territory bordering Israel.
Pages:
[1]