ഡൽഹി സ്ഫോടനം ഭീകരാക്രമണം, ഡോ. ഉമർ ചാവേർ ബോംബ്; സ്ഥിരീകരിച്ച് എൻഐഎ
/uploads/allimg/2025/11/3718141590431608843.jpgന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്കു മുന്നിൽ നടന്നത് ചാവേർ ബോംബ് ആക്രമണമെന്ന് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറും പുൽവാമ സ്വദേശിയുമായ ഡോ.ഉമർ നബിയാണ് സ്ഫോടന സമയത്ത് കാറോടിച്ചിരുന്നതെന്നും എൻഐഎ ഫൊറൻസിക് പരിശോധനയിലൂടെ ഉറപ്പിച്ചു.
[*] Also Read ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എൻഐഎ പിടിയിൽ; ഡൽഹിയിൽ എത്തിയത് സ്ഫോടനത്തിനായി കാർ വാങ്ങാൻ
ഇന്നലെ ഏജൻസി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ‘ഭീകരാക്രമണം’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ പാസാക്കിയ പ്രമേയത്തിൽ ‘ഭീകരപ്രവൃത്തി’ എന്നാണുണ്ടായിരുന്നത്. സ്ഫോടകവസ്തുക്കൾ കാറിൽ കൊണ്ടുപോകുന്നതിനിടയ്ക്ക് അബദ്ധത്തിൽ പൊട്ടിയതാകാമെന്ന അനുമാനങ്ങൾ തള്ളുന്നതാണ് എൻഐഎ നിലപാട്.
[*] Also Read സ്ഫോടന സ്ഥലത്ത് 9 എംഎം കാലിബര്‍ വെടിയുണ്ടകൾ, പൊതുജനങ്ങൾക്ക് കൈവശംവയ്ക്കാൻ അനുമതിയില്ലാത്തത്; കണ്ടെത്തിയത് മൂന്നെണ്ണം
ഉമറിനൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത കശ്മീർ സ്വദേശി അമീർ റാഷിദ് അലിയെ ഡൽഹിയിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ നടത്തുന്ന ആദ്യ സുപ്രധാന അറസ്റ്റാണിത്. അമീറാണ് മറ്റൊരാൾക്കൊപ്പം ഒക്ടോബർ 29ന് ഫരീദാബാദിലെ ‘റോയൽ സോൺ’ എന്ന യൂസ്ഡ് കാർ ഷോറൂമിലെത്തി കാർ വാങ്ങിയത്. ഇയാളുടെ പേരിലേക്കാണ് കാർ റജിസ്റ്റർ ചെയ്തതും. അമീറിനൊപ്പമുണ്ടായിരുന്ന വ്യക്തി ഉമർ നബി തന്നെയാണെന്നാണു സൂചന. ഉമർ നബിയുടെ മറ്റൊരു വാഹനവും എൻഐഎ പിടിച്ചെടുത്തു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
NIA Confirms Suicide Bombing at Red Fort: Red Fort blast confirmed as a suicide bombing by NIA. The investigation reveals Umar Nabi was driving the car during the explosion, dismissing earlier accidental explosion theories.
Pages:
[1]