Chikheang Publish time 2025-11-17 01:21:11

വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി യുവതിയ്ക്കൊപ്പം ഫോട്ടോ, പിന്നാലെ ആത്മഹത്യ; ഹണിട്രാപ്പിൽ അയൽവാസിയും ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ

/uploads/allimg/2025/11/7349985921257395250.jpg



എടക്കര (മലപ്പുറം) ∙ മലപ്പുറം എടക്കര പള്ളിക്കുത്ത് ഹണിട്രാപ്പിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ അയൽവാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിൽ സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീൺ, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. 2024 നവംബറിലാണ് രതീഷിനെ ഇവർ നഗ്നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദനം. ഇതിനു പിന്നാലെ രതീഷ് ജീവനൊടുക്കുകയായിരുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. എടക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്.

[*] Also Read സിപിഎമ്മിന് ആകാംക്ഷ, കോൺഗ്രസിന് ആശങ്ക; മുട്ടടയിലെ ക്ലൈമാക്സ് എന്ത് ?; പകരം പേരുകളും പരിഗണനയിൽ


സംഭവത്തിനു പിന്നിൽ അയൽവാസിയായ സിന്ധു ഉൾപ്പെടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും, സഹോദരൻ രാജേഷും ആരോപിച്ചത്. ജൂൺ 11നാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ രതീഷിനെ കണ്ടെത്തിയത്. ഡല്‍ഹിയില്‍ വ്യവസായിയായിരുന്നു രതീഷ്. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയൽവാസിയായ സിന്ധു തന്ത്രപൂർവം രതീഷിനെ വീട്ടിനുള്ളിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.

[*] Also Read കോൺഗ്രസിനു വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥി; വയലാറിൽ മത്സരിക്കാൻ അരുണിമ എം.കുറുപ്പ്


വീട്ടിൽ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേർന്ന് നഗ്നനാക്കി. വിവസ്ത്രനായി നിൽക്കുന്ന രതീഷിനൊപ്പം യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. 2 ലക്ഷം രൂപയാണ് ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടത്. പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ആ ഫോട്ടോ രതീഷിന്റെ സ്കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാർക്കും അയച്ചുനൽകി. ഇതോടെ നാണക്കേട് താങ്ങാനാവാതെയാണ് മകൻ ജീവനൊടുക്കിയതെന്ന് രതീഷിന്റെ അമ്മ ആരോപിച്ചിരുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Four Accused Arrested in Malappuram Edakkara Honeytrap Trap Case: The case revolves around the suicide of Ratheesh, who was allegedly blackmailed after being lured into a honey trap, with the police arresting four individuals, including a neighbour woman and her husband.
Pages: [1]
View full version: വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി യുവതിയ്ക്കൊപ്പം ഫോട്ടോ, പിന്നാലെ ആത്മഹത്യ; ഹണിട്രാപ്പിൽ അയൽവാസിയും ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ