Chikheang Publish time 2025-11-16 23:50:59

കോൺഗ്രസിനു വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥി; വയലാറിൽ മത്സരിക്കാൻ അരുണിമ എം.കുറുപ്പ്

/uploads/allimg/2025/11/524189960040286968.jpg



ആലപ്പുഴ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിൽ അരുണിമ എം.കുറുപ്പാണ് സ്ഥാനാർഥിയാകുന്നത്. നിലവിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറൽ സെക്രട്ടറിയുമാണ്.

[*] Also Read സിപിഎമ്മിന് ആകാംക്ഷ, കോൺഗ്രസിന് ആശങ്ക; മുട്ടടയിലെ ക്ലൈമാക്സ് എന്ത് ?; പകരം പേരുകളും പരിഗണനയിൽ


ഇന്നു ചേർന്ന യുഡിഎഫ് ജില്ലാ കോർ കമ്മറ്റിയിലാണ് അരുണിമയെ സ്ഥാനാർഥിയാക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ അമയ പ്രസാദിനെ സ്ഥാനാർഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
(Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രങ്ങൾ മലയാള മനോരമയുടേതല്ല. ചിത്രങ്ങൾ arunima.m.kurup/ എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.) English Summary:
Congress to Field Another Transgender Candidate in Kerala Local Body Elections: Transgender candidate Arunima M Kuruppu is contesting in the upcoming local body elections from Vayalar Division of Alappuzha District Panchayat. Her candidature marking a significant step in transgender representation in Kerala politics. She also serves as the transgender congress state patron and KSU general secretary.
Pages: [1]
View full version: കോൺഗ്രസിനു വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥി; വയലാറിൽ മത്സരിക്കാൻ അരുണിമ എം.കുറുപ്പ്