സാരിയുടെ പേരിൽ തർക്കം; വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തി യുവാവ്
/uploads/allimg/2025/11/4209780903025223026.jpgഭാവ്നഗർ (ഗുജറാത്ത്) ∙ സാരിയുടെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് വിവാഹത്തിനു മണിക്കൂറുകൾക്കു മുമ്പ് പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. ഗുജറാത്തിലെ ഭാവ്നഗറിൽ ടെക്രി ചൗക്കിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് സാജൻ ബാരയ്യ എന്നയാളാണ് പിടിയിലായത്. പ്രതിശ്രുത വധു സോണി ഹിമ്മത് റാത്തോഡാണ് കൊല്ലപ്പെട്ടത്.
[*] Also Read ‘കേസിൽ കുടുക്കും, മക്കളെ ദുരുപയോഗം ചെയ്യും’; ഭീഷണിപ്പെടുത്തിയ കാമുകിയെ ബസ് ഡ്രൈവർ കഴുത്തറുത്ത് കൊന്നു, അറസ്റ്റ്
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒന്നര വർഷമായി ലിവ് ഇൻ പങ്കാളികളായിരുന്നു സാജനും സോണിയും. പിന്നീട് ഇവരുടെ വിവാഹനിശ്ചയം നടന്നു. ശനിയാഴ്ച വിവാഹം നടക്കാനിരിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് മണിക്കൂറുകൾക്കു മുമ്പ് വിവാഹസാരിയെയും പണത്തെയും ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ സാജൻ ഇരുമ്പ് പൈപ്പുകൊണ്ട് സോണിയുടെ തലയ്ക്കടിക്കുകയും തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തു.
[*] Also Read ഒടുവിൽ ആ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി; യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയത് ബിഹാർ സ്വദേശി
സംഭവസ്ഥലത്തുവച്ചു തന്നെ സോണി കൊല്ലപ്പെട്ടു. തുടർന്ന് വീടും അടിച്ചു തകർത്ത ശേഷമാണ് സാജൻ സ്ഥലംവിട്ടത്. ശനിയാഴ്ച അയൽക്കാരിൽ ഒരാളുമായി സാജൻ തർക്കത്തിലേർപ്പെടുകയും ഇതിൽ ഇയാൾക്കെതിരെ പരാതി ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Groom Arrested for Murdering bride Hours Before Wedding: The murder was allegedly triggered by a dispute over a saree and money, resulting in the woman\“s death and subsequent arrest of the perpetrator.
Pages:
[1]