നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി; അമിത് ഷായുമായുള്ള ചർച്ചയിൽ മന്ത്രിസഭാ ഫോർമുല അംഗീകരിച്ചു, ‘ഓരോ 6 എംഎൽഎമാർക്കും ഒരു മന്ത്രി’
/uploads/allimg/2025/11/3037399012095677443.jpgപട്ന∙ ബിഹാറിൽ മന്ത്രിസഭാ ചർച്ചകൾ പൂർത്തിയാക്കി എൻഡിഎ. നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്നും എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ചയോ വ്യാഴാഴ്ചയോ നടക്കുമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രിസഭാംഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കി. 89 സീറ്റുകൾ നേടിയ ബിജെപിയാണ് എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 85 സീറ്റുകളുമായി ജെഡിയുവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എൽജെപിക്ക് 19 സീറ്റും എച്ച്എഎമ്മിന് 5 സീറ്റുകളുമാണ് ലഭിച്ചത്. മന്ത്രിസഭയിൽ ഈ പാർട്ടികൾക്കും സ്ഥാനം ലഭിച്ചേക്കും.
[*] Also Read ‘40,000 കോടിയുടെ ധൂർത്ത്; ലോകബാങ്കിൽ നിന്നുള്ള 14,000 കോടി വകമാറ്റി’: നിതീഷ് കുമാർ സർക്കാരിനെതിരെ ജൻ സുരാജ്
കൂടുതൽ മന്ത്രിപദവികൾ ബിജെപിക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ട്. ‘ഓരോ ആറ് എംഎൽഎമാർക്കും ഒരു മന്ത്രി’ എന്ന ഫോർമുല ഇതിനായി എൻഡിഎ പിന്തുടരുമെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇതുപ്രകാരം ബിജെപിക്ക് 15 മന്ത്രിസ്ഥാനങ്ങളും ജെഡിയുവിന് 14 മന്ത്രിസ്ഥാനങ്ങളും ലഭിക്കും. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ നേതൃത്വം നൽകുന്ന ലോക് ജനശക്തി പാർട്ടിക്ക് (റാം വിലാസ്) മൂന്ന് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും രാജ്യസഭാ എംപി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടിക്കും (ആർഎൽഎസ്പി) ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.
[*] Also Read അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
നിതീഷ് കുമാർ നാളെ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. പതിനേഴാമത് നിയമസഭ പിരിച്ചുവിടാൻ യോഗം പ്രമേയം പാസാക്കും. തുടർന്ന് നിതീഷ് കുമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിക്കും. തുടർന്ന് സർക്കാർ രൂപീകരണ നടപടികൾ ആരംഭിക്കും. പട്‌നയിലെ ഗാന്ധി മൈതാനിയിൽ ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ. പ്രധാനമന്ത്രിയടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, മുതിർന്ന നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
NDA Finalizes Nitish Kumar to Continue as Bihar Chief Minister: NDA government\“s swearing-in ceremony is expected to take place soon, following discussions regarding the cabinet composition.
Pages:
[1]