deltin33 Publish time 2025-11-16 05:21:20

‘സിനിമാശാലകൾ അപ്രത്യക്ഷമാകുന്നത് തടയണം; യുദ്ധം ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കണം’

/uploads/allimg/2025/11/2569124953485102946.jpg



വത്തിക്കാൻ സിറ്റി∙ നഗരങ്ങളിൽനിന്നു സിനിമാശാലകൾ അപ്രത്യക്ഷമാകുന്നതു തടയണമെന്നു ലിയോ പതിനാലാമൻ മാർപാപ്പ. ഹോളിവുഡിലെ പ്രമുഖ നടന്മാരെയും സംവിധായകരെയും വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്കർ ജേതാക്കളായ കേറ്റ് ബ്ലാൻഷെറ്റ്, മോണിക്ക ബെലൂചി, ക്രിസ് പൈൻ, സംവിധായകൻ സ്പൈക്ക് ലീ തുടങ്ങിയവർ പങ്കെടുത്തു.

[*] Also Read കോംഗോയിൽ ആശുപത്രിയിൽ ഭീകരാക്രമണം; 17 മരണം, കൊല്ലപ്പെട്ടവരിൽ 11 പേർ സ്ത്രീകള്‍


സിനിമ കാണുന്ന ശീലം പൊതുവിൽ ഇല്ലാതാവുകയാണെന്നും സംസാരിക്കവേ മാർപാപ്പ പറഞ്ഞു. ‘‘സിനിമയുടെ സാമൂഹിക–സാംസ്കാരിക മൂല്യം തിരിച്ചറിഞ്ഞു സംരക്ഷിക്കാൻ സർക്കാരുകൾ ശ്രമിക്കണം. യുദ്ധം, അക്രമം, ദാരിദ്ര്യം, ഏകാന്തത തുടങ്ങിയ വിഷയങ്ങളെ സിനിമ സത്യസന്ധമായി അഭിമുഖീകരിക്കണം’’– മാർപാപ്പ പറഞ്ഞു.

[*] Also Read ചെങ്കോട്ട സ്ഫോടനം: സൂത്രധാരൻ ഡോ.ഉമറിന്റെ വീട് സൈന്യം തകർത്തു; സ്ഥലത്ത് കോൺക്രീറ്റ് കൂമ്പാരം മാത്രം-വിഡിയോ


വേദനയെ ചൂഷണം ചെയ്യാനുള്ള ശീലം പുതുകാല സിനിമകൾ പുലർത്തുന്നതായും മാർപാപ്പ അഭിപ്രായപ്പെട്ടു. സംവിധായകരെയും നടന്മാരെയും മാത്രമല്ല, പിന്നണിയിൽ അദൃശ്യരായി അധ്വാനിക്കുന്ന എല്ലാ തൊഴിലാളികളെയും അദ്ദേഹം പ്രശംസിച്ചു. ചടങ്ങിനൊടുവിൽ സ്പൈക്ക് ലീ മാർപാപ്പയ്ക്കു ‘പോപ്പ് ലിയോ 14’ എന്നെഴുതിയ ബാസ്കറ്റ്ബോൾ ജഴ്സി സമ്മാനിച്ചു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Vatican Calls for Cinema\“s Revival: Pope Leo XIV Meets Hollywood Stars
Pages: [1]
View full version: ‘സിനിമാശാലകൾ അപ്രത്യക്ഷമാകുന്നത് തടയണം; യുദ്ധം ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കണം’