cy520520 Publish time 2025-11-16 05:21:19

വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ്; അൽ ഫലാഹിനെതിരെ കേസ്, എട്ടിലേറെ പ്രഫസർമാർ രാജിവച്ചു

/uploads/allimg/2025/11/6715770073454738961.jpg



ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിനു പിന്നിലുണ്ടായിരുന്നവർ ജോലി ചെയ്തിരുന്ന അൽ ഫലാഹ് സർവകലാശാലയ്ക്കെതിരെ രണ്ട് കേസ് റജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ് എന്നിവയ്ക്കാണു കേസ് റജിസ്റ്റർ ചെയ്തത്. യുജിസി, നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. നാക് അക്രഡിറ്റേഷന്റെ കാലാവധി കഴിഞ്ഞിട്ടും എ ഗ്രേഡ് അക്രഡിറ്റേഷൻ ഉണ്ടെന്ന് വെബ്സൈറ്റിൽ ചേർത്ത അൽ ഫലാഹിന് അധികൃതർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പിൽ യുജിസിയും ക്രമക്കേടുകൾ കണ്ടെത്തി.

[*] Also Read ‘മരത്തിൽ കുടുങ്ങിക്കിടന്ന തുണിക്കഷണം, കറുത്ത ഷൂസ്’; ഉമറിനെ തിരിച്ചറിഞ്ഞതിങ്ങനെ: ബോംബ് നിർമാണത്തിൽ വിദഗ്ധൻ


ഭീകരസംഘാംഗങ്ങൾ പ്രവർത്തിച്ചിരുന്നുവെന്ന കണ്ടെത്തലുകൾക്കു പിന്നാലെ അൽ ഫലാഹിന്റെ പ്രവർത്തനം പ്രതിസന്ധിയിലായി. എട്ടിലേറെ സ്ഥാപനങ്ങളിൽ നിന്നു പ്രഫസർമാർ രാജിവച്ചെന്നാണു വിവരം.

[*] Also Read ചെങ്കോട്ട സ്ഫോടനം: സൂത്രധാരൻ ഡോ.ഉമറിന്റെ വീട് സൈന്യം തകർത്തു; സ്ഥലത്ത് കോൺക്രീറ്റ് കൂമ്പാരം മാത്രം-വിഡിയോ


സ്ഥാപനത്തിലെ ഇരുപതിലേറെ ഡോക്ടർമാർ പൊലീസ് നിരീക്ഷണത്തിലാണ്. യുജിസി, നാക്, എൻഎംസി എന്നിവയെല്ലാം വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ക്യാംപസിൽ ക്ലാസ് നടക്കുന്നുണ്ടെങ്കിലും പല മാതാപിതാക്കളും മക്കളെ തിരികെ വിളിച്ചെവെന്നാണു വിവരം. ഇവിടെ എംബിബിഎസിനു പ്രതിവർഷം 16 ലക്ഷത്തിലേറെ രൂപയാണു ഫീസ്. ഭാവി പ്രതിസന്ധിയിലാകുമോ എന്ന ആശങ്ക വിദ്യാർഥികൾക്കുണ്ട്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Case against Al Falah University: Delhi Police Case filed against Al Falah University for alleged forgery and fraud.
Pages: [1]
View full version: വ്യാജരേഖ ചമയ്ക്കൽ, തട്ടിപ്പ്; അൽ ഫലാഹിനെതിരെ കേസ്, എട്ടിലേറെ പ്രഫസർമാർ രാജിവച്ചു