cy520520 Publish time 2025-11-16 05:21:18

പ്രശാന്ത് കിഷോർ രാഷ്ട്രീയം വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ജൻ സുരാജ് അധ്യക്ഷൻ

/uploads/allimg/2025/11/5072029587415486731.jpg



പട്ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന്റെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. 150ലേറെ സീറ്റ് നേടുമെന്ന് അവകാശപ്പെട്ട പാർട്ടിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെ, പ്രശാന്ത് കിഷോർ രാഷ്ട്രീയം വിടുമെന്ന പ്രചാരണവും ശക്തമായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ജൻ സുരാജ് പാർട്ടി ദേശീയ പ്രസിഡന്റ് ഉദയ് സിങ്. പ്രശാന്ത് കിഷോർ രാഷ്ട്രീയത്തിൽ തുടരുമെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

[*] Also Read തന്ത്രങ്ങളെല്ലാം പാളി; പ്രശാന്ത് കിഷോറിനെ നിലംതൊടീക്കാതെ ബിഹാർ, ചിത്രത്തിലില്ലാതെ ജൻ സുരാജ്


‘തീർച്ചയായും പ്രശാന്ത് കിഷോർ ബിഹാർ രാഷ്ട്രീയത്തിൽ തുടരും. ജെഡിയു പറഞ്ഞിട്ടല്ല ഞങ്ങൾ രാഷ്ട്രീയത്തിലേക്കു വന്നത്. അവർ പറയുമ്പോൾ രാഷ്ട്രീയം വിടാനും തയ്യാറല്ല. ബിഹാറിൽ ഞങ്ങൾ ഉദ്ദേശിക്കുന്ന മാറ്റം വന്നതായി തോന്നുമ്പോൾ മാത്രമേ രാഷ്ട്രീയം വിടൂ’ –ഉദയ് സിങ് പറഞ്ഞു. നിതീഷ് കുമാറിന്റെ സർക്കാർ ബിഹാറിലെ സ്ത്രീകൾക്ക് പണം നൽകിയതാണ് എൻഡിഎ സഖ്യത്തിന്റെ വിജയത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിന്റെ ധനസ്ഥിതിയിൽ ഇത് വലിയ സമ്മർദമുണ്ടാക്കുമെന്നും ഉദയ് സിങ് ചൂണ്ടിക്കാട്ടി.English Summary:
Prashant Kishor Will Continue in Bihar Politics: Prashant Kishor\“s future in Bihar politics remains a key topic after the recent bihar assembly election setback. Jan Suraaj Party confirms he will continue his political involvement in Bihar. The party aims to bring significant changes to the state before considering an exit from politics.
Pages: [1]
View full version: പ്രശാന്ത് കിഷോർ രാഷ്ട്രീയം വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ജൻ സുരാജ് അധ്യക്ഷൻ