deltin33 Publish time 2025-11-16 04:50:56

കോംഗോയിൽ ആശുപത്രിയിൽ ഭീകരാക്രമണം; 17 മരണം, കൊല്ലപ്പെട്ടവരിൽ 11 പേർ സ്ത്രീകള്‍

/uploads/allimg/2025/11/8333505133835175233.jpg



ഗോമ (കോംഗോ) ∙ നോർത്ത് കിവു പ്രവിശ്യയിലെ ബ്യാംബ്‍വെ ഗ്രാമത്തിലെ ആശുപത്രി ആക്രമിച്ച് ഇസ്‍ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള എഡിഎഫ് ഭീകരർ 17 പേരെ വധിച്ചു. ഇതിൽ 11 പേർ സ്ത്രീകളാണ്.

[*] Also Read പാക്കിസ്ഥാനിൽ 3 ഓപ്പറേഷനുകളിലായി 26 ഭീകരരെ സുരക്ഷാസേന വധിച്ചു; 4 ടിടിപി ഭീകരർ അറസ്റ്റിൽ


മുലയൂട്ടിക്കൊണ്ടിരുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും വരെ വധിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച വിവിധ ആക്രമണങ്ങളിൽ എഡിഎഫ് ഭീകരർ 52 പേരെ വധിച്ചതായി കോംഗോയിലെ യുഎൻ സമാധാനസേന അറിയിച്ചു. മുലയൂട്ടുകയായിരുന്ന സ്ത്രീകളെ ബെഡിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയെന്നാണു വിവരം.

[*] Also Read യുക്രെയ്‌‌‌നിൽ കനത്ത ഡ്രോൺ, മിസൈൽ ആക്രമണം; 8 മരണം, 34 പേർക്കു പരുക്ക്; റഷ്യ തൊടുത്തത് 430 ഡ്രോണുകളും 18 മിസൈലുകളും
English Summary:
Congo Attack: Congo attack claims 17 lives in a hospital raid by ADF terrorists. The brutal attack in North Kivu province targeted women and children.
Pages: [1]
View full version: കോംഗോയിൽ ആശുപത്രിയിൽ ഭീകരാക്രമണം; 17 മരണം, കൊല്ലപ്പെട്ടവരിൽ 11 പേർ സ്ത്രീകള്‍