എസ്ഐആർ വരുന്നു, ഥാറിൽ: ധൂർത്തെന്ന് വിമർശനം; വനമേഖലകളിലടക്കം സഞ്ചരിക്കാൻ അത്യാവശ്യമെന്ന് മറുവാദം
/uploads/allimg/2025/11/2090518591749137011.jpgതിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെയും എസ്ഐആറിന്റെയും പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് 20 ലക്ഷം രൂപ മുടക്കി പുതിയ മഹീന്ദ്ര ഥാര്‍ റോക്‌സ് വാങ്ങുന്നു. 5 ഡോര്‍, ഫോർവീൽ ഡ്രൈവ്, ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനമാണ് വാങ്ങുന്നത്. വാഹനം വാങ്ങാന്‍ ഭരണാനുമതി നല്‍കി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി.
[*] Also Read വോട്ട് തേടിയെത്തിയ വീട്ടിലെ നായ പിന്നാലെ ഓടി; യുഡിഎഫ് സ്ഥാനാർഥിക്ക് കടിയേറ്റു, പരുക്ക്
ഓഫ് റോഡ് യാത്രകള്‍ക്കുപയോഗിക്കുന്ന ഫോര്‍ വീല്‍ ഡ്രൈവ് വാഹനമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വാഹനത്തിന്റെ ചെലവ് 20 ലക്ഷം രൂപയില്‍ കൂടരുതെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധയില്‍ നട്ടംതിരിയുമ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കായി 20 ലക്ഷം രൂപ വരെ മുടക്കി വാഹനം വാങ്ങുന്നത് ധൂര്‍ത്താണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
[*] Also Read അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
അതേസമയം, ഹൈറേഞ്ചിലും ആദിവാസി മേഖലകളിലും അടക്കം ബോധവൽക്കരണം ഉൾപ്പെടെയുള്ള പരിപാടികൾക്കായി സഞ്ചരിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് അതിന് അനുയോജ്യമായ വാഹനം വാങ്ങുന്നതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) മുന്നോടിയായി, ‘സിഇഒ@ഉന്നതി’ എന്ന പേരിട്ട ക്യാംപെയ്നുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ഡോ.രത്തൻ യു.കേൽക്കർ അട്ടപ്പാടിയിൽ അടക്കമുള്ള ആദിവാസി ഉന്നതികളിലെത്തി വോട്ടർമാരെ നേരിട്ടുകണ്ട് പരിശോധനയും ബോധവൽക്കരണവും നടത്തിയിരുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
New Mahindra Thar Rocks for Kerala CEO Sparks Controversy: The purchase raises concerns about government spending during a financial crisis but is justified as necessary for voter awareness campaigns in remote areas.
Pages:
[1]