deltin33 Publish time 2025-11-15 21:21:18

വോട്ട് തേടിയെത്തിയ വീട്ടിലെ നായ പിന്നാലെ ഓടി; യുഡിഎഫ് സ്ഥാനാർഥിക്ക് കടിയേറ്റു, പരുക്ക്

/uploads/allimg/2025/11/8700859334733130528.jpg



ഇടുക്കി ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിയെ നായ കടിച്ചു. വോട്ട് തേടി വീട്ടിലെത്തിയപ്പോഴാണ് ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജാൻസി വിജുവിനെ നായ കടിച്ചത്. പതിവുപോലെ രാവിലെ പ്രചാരണത്തിന് ഇറങ്ങിയതായിരുന്നു ജാൻസി.

[*] Also Read തദ്ദേശം പിടിച്ചാൽ നിയമസഭ; അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ 2021 ഫലം; യുഡിഎഫ് ലക്ഷ്യമിടുന്ന ‘2010’ എൽഡിഎഫിനും പ്രതീക്ഷ; കണക്ക് പാറ്റേൺ ഇങ്ങനെ


നായയെ വീട്ടിൽ കെട്ടിയിട്ടിരുന്നില്ല. വോട്ട് തേടിയെത്തിയവരെ കണ്ടതോടെ നായ ഇവർക്ക് അരികിലേക്ക് ഓടിയെത്തി. പ്രവർത്തകരും ജാൻസിയും ഓടിയെങ്കിലും നായയുടെ കടി ഏൽക്കുകയായിരുന്നു. അടിമാലി ആശുപത്രിയിലെത്തിയ ജാൻസി പ്രതിരോധ വാക്സിൻ കുത്തിവച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. വൈകിട്ടോടെ ജാൻസി പ്രചാരണ രംഗത്ത് സജീവമാകുമെന്നാണ് പ്രവർത്തകർ പറയുന്നത്. English Summary:
Dog Attacked UDF Candidate During Election Campaign in Idukki: KUDF candidate Jancy Viju was bitten by a dog during her election campaign in Idukki\“s Bisonvalley. Despite the incident, she received medical attention and is expected to quickly return to her campaign activities.
Pages: [1]
View full version: വോട്ട് തേടിയെത്തിയ വീട്ടിലെ നായ പിന്നാലെ ഓടി; യുഡിഎഫ് സ്ഥാനാർഥിക്ക് കടിയേറ്റു, പരുക്ക്