ബെംഗളൂരുവിൽ നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചു, വിഡിയോ പ്രചരിപ്പിച്ചു; നിർമാതാവ് അറസ്റ്റിൽ
/uploads/allimg/2025/11/3663893248131229388.jpgബെംഗളൂരു ∙ നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രമുഖ സിനിമാ നിർമാതാവ് അറസ്റ്റിൽ. റിയൽ എസ്റ്റേറ്റ് വ്യവസായിയും എവിആർ എന്റർടെയ്ൻമെന്റ് ഉടമയും ബെല്ലാരി ടസ്കേഴ്സ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് അറസ്റ്റിലായത്. നടിയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയിൽ നിന്ന് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് അരവിന്ദ് വെങ്കടേഷ് പൊലീസിന്റെ പിടിയിലായത്.
[*] Also Read പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; സംഭവം പുറത്തറിഞ്ഞത് കൗൺസലിങ്ങിൽ
അടുപ്പം സ്ഥാപിച്ച ശേഷം അരവിന്ദ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. മോർഫ് ചെയ്ത ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും നടിയുടെ പരാതിയിൽ പറയുന്നു. നിർമാതാവിന്റെ സമ്മർദം മൂലം ആത്മഹത്യക്ക് ശ്രമിച്ചെന്നും ആശുപത്രിയിലെത്തിയും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും നടി പറയുന്നു. അതേസമയം, നടിയുടെ ആരോപണം നിഷേധിക്കുകയാണ് അരവിന്ദ് വെങ്കടേഷ്. നടിക്ക് താൻ പണവും വീടും നൽകിയിരുന്നുവെന്നും നടി മറ്റൊരാളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും ആണ് അരവിന്ദ് പറയുന്നത്.
[*] Also Read പൊലീസുകാരിക്ക് നേരെ പൊലീസുകാരന്റെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിനു കേസ്
English Summary:
Film producer arrested for sexual assault: A prominent film producer, Aravind Venkatesh Reddy, has been arrested in Bengaluru following a sexual assault complaint filed by an actress and model, who also alleged threats and morphed visuals. Reddy, a real estate businessman and AVR Entertainment owner, denies the allegations, claiming the actress was in another relationship.
Pages:
[1]