LHC0088 Publish time 2025-11-15 21:21:16

‘മരത്തിൽ കുടുങ്ങിക്കിടന്ന തുണിക്കഷണം, കറുത്ത ഷൂസ്’; ഉമറിനെ തിരിച്ചറിഞ്ഞതിങ്ങനെ: ബോംബ് നിർമാണത്തിൽ വിദഗ്ധൻ

/uploads/allimg/2025/11/5430819117051153111.jpeg



ന്യൂഡൽഹി∙ നവംബർ 10ന് നടന്ന ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന ഡൽഹി പൊലീസിനാണ് പ്രധാന പ്രതിയിലേക്കുള്ള ആദ്യ തെളിവ് ലഭിച്ചത്. സ്ഫോടന സ്ഥലത്തിന്റെ മധ്യഭാഗത്തു തകർന്ന വെളുത്ത കാറിന്റെ ചക്രത്തിലുള്ള റിമ്മിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഒരു കറുത്ത സ്പോർട്സ് ഷൂ ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വൈകാതെ ഫൊറൻസിക് സംഘം സംഭവസ്ഥലത്തുനിന്ന് ഷൂ ശേഖരിച്ചു. കാറിന്റെ ഡ്രൈവർ ആണ് സ്ഫോടനത്തിനു പിന്നിലെന്ന് കണ്ടെത്തിയതോടെ ഈ ഷൂ കേസന്വേഷണത്തിൽ നിർണായകമായി മാറി.

[*] Also Read ഭീകരർ സന്ദേശം കൈമാറിയത് സൂത്രവഴിയിലൂടെ


സിസിടിവി പരിശോധിച്ചപ്പോൾ ലഭിച്ച കാറിന്റെ ദൃശ്യങ്ങളിൽനിന്ന് ‍ഡ്രൈവർ ധരിച്ചിരുന്നത് കറുത്ത സ്‌പോർട്‌സ് ഷൂവും മെറൂൺ ഷർട്ടുമാണെന്ന് കണ്ടെത്തി. സ്ഫോടന സ്ഥലത്തുനിന്ന് ലഭിച്ച ഷൂസുമായി സിസിടിവി ചിത്രങ്ങൾ ഒത്തുനോക്കി. ഇത് സമാനമാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഉമർ ധരിച്ചിരുന്ന മെറൂൺ ഷർട്ടിന്റെ ചെറിയ ഭാഗം, സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 50 മീറ്റർ അകലെ ഒരു മരത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ ഡിഎൻഎ സാംപിളുകൾ ഒത്തുനോക്കാനായി ഉമറിന്റെ മാതാവിന്റെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചു. ഡിഎൻഎ ഫലം പോസിറ്റീവായതോടെ കാറിലുണ്ടായിരുന്നത് ഉമർ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയായിരുന്നു.

[*] Also Read അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം


അതേസമയം, ചെങ്കോട്ട സ്ഫോടനത്തിനായി ഭീകരവാദികൾ രണ്ടു കിലോയിലധികം അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി അന്വേഷണ ഏജൻസികള്‍ കണ്ടെത്തി. കാർ ഓടിച്ചിരുന്ന ഡോ. ഉമർ ബോംബുകൾ നിർമിക്കുന്നതിൽ വിദഗ്ധൻ ആയിരുന്നെന്നും അന്വേഷണ വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഫൊറൻസിക് സംഘം 52 വസ്തുക്കളിൽ നടത്തിയ പരിശോധനയിൽ അമോണിയം നൈട്രേറ്റ്, പെട്രോളിയം, സ്ഫോടനാത്മക വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ഉമർ സ്ഫോടകവസ്തു തയ്യാറാക്കിയതെന്നും വ്യക്തമായിട്ടുണ്ട്. 5 മുതൽ 10 മിനിറ്റിനുള്ളിൽ ഇത്തരം സ്ഫോടകവസ്തുക്കൾ തയ്യാറാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. സ്ഫോടനത്തിന് മുൻപ് മൂന്ന് മണിക്കൂർ കാർ പാർക്ക് ചെയ്തിരുന്നു. ഇവിടെവച്ച് സ്ഫോടകവസ്തുക്കൾ തയ്യാറാക്കിയിട്ടുണ്ടോ എന്നാണ് സുരക്ഷാ ഏജൻസികൾ പരിശോധിക്കുന്നത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] \“പുസ്തകമേളയിൽ ചൂടപ്പം പോലെ വിൽക്കുന്നത് ഈ പുസ്തകങ്ങൾ, അടക്കിയിരുത്താൻ കുട്ടിക്ക് ഫോൺ കൊടുത്താൽ അപകടം\“

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എല്ലാവരും ജൻ സുരാജിനെ പേടിച്ചപ്പോൾ കറുത്ത കുതിരയെ ഇറക്കി എൻഡിഎ; രാഹുലും തേജസ്വിയും കണ്ടില്ല; ഒന്നില്‍നിന്ന് ഒരൊന്നൊന്നര കുതിപ്പ്

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
DNA Analysis Confirms Umar\“s Role in Red Fort Blast: Red Fort blast investigation revealed crucial evidence from a sports shoe found at the blast site. The Delhi Police connected the shoe and shirt remnants to the bomber, Umar, using CCTV footage and DNA analysis, confirming his involvement in the attack.
Pages: [1]
View full version: ‘മരത്തിൽ കുടുങ്ങിക്കിടന്ന തുണിക്കഷണം, കറുത്ത ഷൂസ്’; ഉമറിനെ തിരിച്ചറിഞ്ഞതിങ്ങനെ: ബോംബ് നിർമാണത്തിൽ വിദഗ്ധൻ