Chikheang Publish time 2025-11-15 20:51:08

തേജസ്വി ജയിച്ചു, തോറ്റു, തോറ്റില്ല, ജയിച്ചോ...? നെഞ്ചിടിപ്പേറ്റി രാഘോപുരിലെ വോട്ടെണ്ണൽ– കാണാം ഗ്രാഫിക്സ്

/uploads/allimg/2025/11/5555811868746070173.jpg



പട്ന‌∙ 2015ലെ കന്നി തിരഞ്ഞെടുപ്പിലും 2020ലും രാഘോപുര്‍ മണ്ഡലത്തിൽ അനായാസ വിജയമായിരുന്നു ആർജെഡി നേതാവ് തേജസ്വി യാദവിന്. എന്നാൽ ഇത്തവണ അൽപം വിയർത്തു. അതും കഴിഞ്ഞ രണ്ടു തവണയും എതിരാളിയായി മത്സരിച്ച ബിജെപി സ്ഥാനാർഥിയോട്. രാഘോപുർ നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലായിരിക്കണം ഒരുപക്ഷേ ഇത്തവണ ബിഹാർ തിരഞ്ഞെടുപ്പിൽ ഏറ്റവും നെഞ്ചിടിപ്പുണ്ടാക്കിയത്. സംസ്ഥാനത്ത് ആർജെഡി നേതൃത്വം നൽകിയ മഹാസഖ്യം പിന്നോട്ടു പോകുന്നതിനൊപ്പമാണ് രാഘോപുരിൽനിന്നുള്ള വാർത്തയെത്തിയത്. തേജസ്വി ബിജെപി സ്ഥാനാർഥി സതീഷ് കുമാറിന് പിന്നിലായിരിക്കുന്നു. അല്ല, തേജസ്വി വീണ്ടും മുന്നിൽ... അല്ല, സതീഷ് തന്നെ മുന്നിൽ... എന്താണ് സംഭവിക്കുന്നത്?

[*] Also Read 2 ഇടങ്ങളിൽ നോട്ടയ്ക്കും പിന്നിൽ; ദയനീയം ബിഹാറിലെ കോൺഗ്രസിന്റെ പരാജയം, നോട്ടയിൽ ‘കൂപ്പുകുത്തി’ ജൻ സുരാജും


ഈ ആശയക്കുഴപ്പവും ആർജെഡി, ബിജെപി അണികളുടെ ആശങ്കയും വൈകിട്ടു വരെ നിന്നു. ഒടുവിൽ ഏഴുമണിയോടെ മുപ്പത്തിരണ്ടാമത്തെ റൗണ്ടും എണ്ണിത്തീർന്നതോടെ തേജസ്വിയും ആർജെഡി അണികളും ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. 14,122 വോട്ടുകൾക്ക് തേജസ്വി ജയിച്ചു. അപ്പോഴും ആശങ്ക തുടരുകയാണ്, കാരണം, 2015ൽ തന്റെ കന്നി പോരാട്ടത്തിൽ തേജസ്വി ബിജെപി സ്ഥാനാർഥി സതീഷ് കുമാറിനെ പരാജയപ്പെടുത്തിയത് 22,733 വോട്ടുകൾ‍ക്കാണ്. 2020ൽ സതീഷ് കുമാറിനെതിരെ തേജസ്വി വിജയം ആവർത്തിച്ചത് 38,174 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. ഇത്തവണ ഭൂരിപക്ഷം 14,122ലേക്ക് ഇടിഞ്ഞതോടെ വോട്ടെല്ലാം എവിടേക്കു ചോർന്നു എന്നതിന്റെ ഉത്തരം തേടേണ്ടി വരും പാർട്ടിക്കും അതിന്റെ തലവനും. നെഞ്ചിടിപ്പേറ്റിയ രാഘോപുര്‍ വോട്ടെണ്ണലിലെ ഓരോ നിമിഷവും കാണാം താഴെ ഗ്രാഫിക്സിൽ: /uploads/allimg/2025/11/793919482144757867English Summary:
Tejashwi Yadav\“s Close Call in Raghopur: Tejashwi Yadav\“s recent victory in Raghopur was hard-fought. Despite securing the win, his reduced margin raises questions about shifting voter preferences and requires strategic analysis by his party.
Pages: [1]
View full version: തേജസ്വി ജയിച്ചു, തോറ്റു, തോറ്റില്ല, ജയിച്ചോ...? നെഞ്ചിടിപ്പേറ്റി രാഘോപുരിലെ വോട്ടെണ്ണൽ– കാണാം ഗ്രാഫിക്സ്