2 ഇടങ്ങളിൽ നോട്ടയ്ക്കും പിന്നിൽ; ദയനീയം ബിഹാറിലെ കോൺഗ്രസിന്റെ പരാജയം, നോട്ടയിൽ ‘കൂപ്പുകുത്തി’ ജൻ സുരാജും
/uploads/allimg/2025/11/1678530663858913508.jpgപട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിന്റെ ആഴം കൂട്ടി പുതിയ കണക്കുകൾ. കോൺഗ്രസ് മത്സരിച്ച രണ്ടു സീറ്റുകളിൽ നോട്ടയ്ക്കും പിന്നിലാണ് കോൺഗ്രസ് സ്ഥാനാർഥികളുടെ വോട്ടുനില. ആകെ 61 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. 6 പേർ മാത്രമാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനമായിരുന്നു കോൺഗ്രസും ആർജെഡിയും കാഴ്ചവച്ചത്. ഇതിനുപിന്നാലെയാണ് നോട്ടയ്ക്ക് പിന്നിൽ ഫിനിഷ് ചെയ്ത് രണ്ടിടത്ത് കോൺഗ്രസ് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്.
[*] Also Read കോൺഗ്രസിന് തിരിച്ചടി, പ്രായംകുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല; വൈഷ്ണയുടെ പേര് പട്ടികയിൽനിന്ന് നീക്കി
ആർെജഡിയും കോൺഗ്രസും പരസ്പരം ഏറ്റുമുട്ടിയ സിക്കന്ദര മണ്ഡലത്തിലാണ് കോൺഗ്രസിന്റെ ദയനീയ തോൽവി. എൻഡിഎയുടെ ഭാഗമായി മത്സരിച്ച എച്ച്എഎം സ്ഥാനാർഥി പ്രഫുൽ കുമാറാണ് മണ്ഡലത്തിൽ 23907 വോട്ടുകൾക്ക് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ആർജെഡിയും മൂന്നാം സ്ഥാനത്ത് ജൻ സുരാജ് പാർട്ടിയുമാണ്. ഇവിടെ നോട്ടയ്ക്ക് 3825 വോട്ടുകൾ ലഭിച്ചപ്പോൾ, കോൺഗ്രസ് സ്ഥാനാർഥി വിനോദ് കുമാർ ചൗധരിക്ക് ലഭിച്ചത് 1803 വോട്ടുകൾ മാത്രം.
[*] Also Read ‘ബിഹാറിലെ ഫലം അവിശ്വസനീയം, നടന്നത് വോട്ടുകൊള്ള; തെളിവുകൾ പുറത്തുവിടും’ ; ഖർഗെയുടെ വീട്ടിൽ യോഗം
മറ്റൊരു മണ്ഡലം ജെഡിയു വിജയിച്ച സുൽത്താൻഗഞ്ച് ആണ്. ഇവിടെയും ആർജെഡിയും കോൺഗ്രസും പരസ്പരം മത്സരിച്ചു. 31136 വോട്ടുകൾക്ക് ജെഡിയു വിജയിച്ചപ്പോൾ, ആർജെഡിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഇവിടെ നോട്ടയ്ക്ക് 4108 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥിയായ ലലൻ കുമാറിന് ലഭിച്ചത് 2754 വോട്ടുകൾ മാത്രം.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
വലിയ വാഗ്ദാനങ്ങളുമായി മത്സരരംഗത്തുണ്ടായിരുന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ നിലയും മോശമായിരുന്നു. ആകെ 238 മണ്ഡലങ്ങളിലേക്ക് മത്സരിച്ച ജെഎസ്പി 68 ഇടത്താണ് നോട്ടയ്ക്ക് പിന്നിലായി ഫിനിഷ് ചെയ്തത്. ഒരു സീറ്റിലും വിജയിക്കാനും സാധിച്ചില്ല. 83 മണ്ഡലങ്ങളിൽ മത്സരിച്ച് ആം ആദ്മി പാർട്ടിയും 75 ഇടത്ത് നോട്ടയ്ക്ക് പിന്നിലായി. ഇന്ത്യാ മുന്നണിയുടെ ഭാഗമായി 12 ഇടത്ത് മത്സരിച്ച വികാശീൽ ഇൻസാൻ പാർട്ടിയും ഒരു സീറ്റിൽ നോട്ടയ്ക്ക് പിന്നിലായി. English Summary:
Bihar Election Results: Congress faced significant setbacks in the Bihar elections, even falling behind NOTA in two constituencies. This poor performance highlights the challenges faced by the Congress and RJD alliance in the state.
Pages:
[1]