Chikheang Publish time 2025-11-15 05:21:17

മുംബൈയിലെ ബസ് ഡിപ്പോയിൽ സംശയാസ്പദമായി ചുവന്ന ബാഗ്; ഭീതിയുടെ മണിക്കൂറുകളിൽ നഗരം

/uploads/allimg/2025/11/4705019157495853265.jpg



മുംബൈ∙ ഛത്രപതി ശിവജി ടെർമിനസിനു (സിഎസ്ടി) സമീപം സംശയാസ്പദമായി ബാഗ് കണ്ടെത്തിയത് ഭീതി പരത്തി. ജനങ്ങൾ പരിഭ്രാന്തരായതോടെ അധികൃതർ പ്രദേശം ഒഴിപ്പിച്ചു.വെള്ളിയാഴ്ച വൈകിട്ട് 4.45നാണ് തിരക്കേറിയ ബസ് ഡിപ്പോയിൽ ചുവന്ന നിറത്തിലുള്ള ബാഗ് കണ്ടെത്തിയത്. ഉടമയില്ലാതെയിരിക്കുന്ന ബാഗ് കണ്ടതോടെ യാത്രക്കാരിൽ ചിലർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

[*] Also Read ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് 332 മൊബൈൽ ഫോണുകൾ തട്ടിയെടുത്തു; ഡെലിവറി ഹബ്ബ് ഇൻചാർജുമാർക്കെതിരെ കേസ്


ബോംബ് ഡിറ്റക്‌ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബിഡിഡിഎസ്) സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ബാഗിൽ നിന്ന് സംശയാസ്പദമായ യാതൊന്നും കണ്ടെത്തിയിട്ടില്ല. ഇതിലുണ്ടായിരുന്ന അലാറം വ്യാജമാണെന്ന് തെളിഞ്ഞു. മുംബൈ ഭീകരാക്രമണം നടന്നിട്ട് നവംബർ 26ന് പതിനേഴ് വർഷം തികയുകയാണ്. ഇതിന്റെ നടുക്കുന്ന ഓർമകൾ വേട്ടയാടുന്നതിനിടെയാണ് പരിഭ്രാന്തി പരത്തി ചുവന്ന ബാഗ് കണ്ടെത്തിയത്.

[*] Also Read ബംഗാൾ, ത്രിപുര... സിപിഎമ്മിനറിയാം, ഇനി കേരളം; യുഡിഎഫ് ഛിന്നഭിന്നമാകാതെ നോക്കാൻ കോൺഗ്രസ്; തൃശൂർ ആവർത്തിച്ചില്ലെങ്കിൽ ബിജെപിക്കും ക്ഷീണം


തിങ്കളാഴ്ച ഡൽഹിയിൽ ചെങ്കോട്ടയ്ക്കരികിൽ സ്ഫോടനുമുണ്ടായതിനു ശേഷം രാജ്യം അതീവ ജാഗ്രതയിലാണ്. മുംബൈയിലും പരിശോധനകളും സുരക്ഷയും ശക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ 13 പേര്‍ മരിച്ചു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
A suspicious red bag found near Chhatrapati Shivaji Terminus (CST) in Mumbai caused panic among commuters, leading to a temporary evacuation. The Bomb Detection and Disposal Squad (BDDS) conducted a thorough search and found nothing suspicious, determining the alarm to be false.
Pages: [1]
View full version: മുംബൈയിലെ ബസ് ഡിപ്പോയിൽ സംശയാസ്പദമായി ചുവന്ന ബാഗ്; ഭീതിയുടെ മണിക്കൂറുകളിൽ നഗരം