LHC0088 Publish time 2025-11-15 04:51:14

യുക്രെയ്‌‌‌നിൽ കനത്ത ഡ്രോൺ, മിസൈൽ ആക്രമണം; 8 മരണം, 34 പേർക്കു പരുക്ക്; റഷ്യ തൊടുത്തത് 430 ഡ്രോണുകളും 18 മിസൈലുകളും

/uploads/allimg/2025/11/1247350939321281989.jpg



കീവ് ∙ യുക്രെയ്‌‌‌നിൽ റഷ്യ നടത്തിയ കനത്ത ഡ്രോൺ, മിസൈൽ ആക്രമണത്തിൽ എട്ടു മരണം. കീവിൽ ആറു പേരും തെക്കൻ യുക്രെയ്നിലെ കൊർനൊമോർസ്കിൽ ഊർജ കേന്ദ്രങ്ങൾ, കെട്ടിട സമുച്ചയങ്ങൾ, അടിസ്‌‌ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. ഒരു ഗർഭിണിയും മൂന്നു കുട്ടികളുമുൾപ്പെടെ 34 പേർക്കു പരുക്കേറ്റു.

[*] Also Read ‘വരിക, പരിശീലിപ്പിക്കുക, മടങ്ങുക’; എച്ച് 1ബി വീസ നയം വ്യക്തമാക്കി ട്രംപ് ഭരണകൂടം


റഷ്യൻ സൈന്യം 430 ഡ്രോണുകളും 18 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും യുക്രെയ്‌ൻ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാണ് തിരിച്ചടിച്ചതെന്നും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. കീവ് ലക്ഷ്യമാക്കി റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.

റഷ്യ തൊടുത്ത ഭൂരിപക്ഷം ഡ്രോണുകളും മിസൈലുകളും തകർത്തെന്നും എന്നാൽ 30 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ ഒൻപതു ജില്ലകളിലായി അവശിഷ്‌ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ കെട്ടിട സമുച്ചയങ്ങൾ, ചികിത്സാ കേന്ദ്രം, ഭരണനിർവഹണ കെട്ടിടങ്ങൾ എന്നിവയ്‌ക്ക് കേടുപാടു സംഭവിച്ചെന്ന് അധികൃതർ അറിയിച്ചു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Kyiv Targeted: Ukraine war escalates as Russia launches a massive drone and missile attack on Kyiv, resulting in casualties and infrastructural damage. The attack, one of the largest targeting the capital, involved 430 drones and 18 missiles, prompting a response from Ukrainian forces and international condemnation.
Pages: [1]
View full version: യുക്രെയ്‌‌‌നിൽ കനത്ത ഡ്രോൺ, മിസൈൽ ആക്രമണം; 8 മരണം, 34 പേർക്കു പരുക്ക്; റഷ്യ തൊടുത്തത് 430 ഡ്രോണുകളും 18 മിസൈലുകളും