Chikheang Publish time The day before yesterday 22:51

ബിഹാർ ഉപമുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം; നെഞ്ചത്ത് ബുൾഡോസർ കയറ്റുമെന്ന് വിജയ് കുമാർ

/uploads/allimg/2025/11/513231985085066204.jpg



പട്ന∙ ബിഹാറിൽ ഒന്നാംഘട്ട പോളിങ് പുരോഗമിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം. സ്വന്തം മണ്ഡലമായ ലഖിസരായിയിൽ ആയിരുന്നു ആക്രമണം. വാഹനവ്യൂഹം തടഞ്ഞ ജനക്കൂട്ടം ചെരിപ്പുകളും കല്ലുകളും എറിഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു. മൂന്നു തവണ എംഎൽഎയായിരുന്ന സിൻഹ നാലാം തവണയാണ് ലഖിസരായിയിൽനിന്ന് മത്സരിക്കുന്നത്. പോളിങ് ബൂത്തുകൾ സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം.

[*] Also Read വോട്ട് രേഖപ്പെടുത്തി പ്രമുഖർ; ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, ഇതുവരെ 53.77% പോളിങ്


ആർജെഡി ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് വിജയ് കുമാർ സിന്‍ഹ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘‘ ബിഹാറിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്താൻ പോവുകയാണ്. ഞങ്ങൾ അവരുടെ നെഞ്ചത്ത് ബുൾഡോസർ കയറ്റും. എന്റെ പോളിങ് ഏജന്റിനെ അക്രമികൾ ബൂത്തിൽനിന്ന് പുറത്താക്കി. ആളുകളെ വോട്ടു ചെയ്യാൻ അനുവദിക്കുന്നില്ല’’– വിജയ് കുമാർ സിൻഹപറ‍ഞ്ഞു. കോൺഗ്രസിന്റെ അമരേഷ് കുമാറാണ് പ്രധാന എതിരാളി.

[*] Also Read കാൽമുട്ടുകൾക്കടിയിൽ തലവച്ച് ഇടിച്ചു, ഡാൻസ് ചെയ്യാൻ നിർബന്ധിച്ചു; വിദ്യാർഥിയെ മർദിച്ച കേസിലെ പ്രതികൾ ഒളിവിൽ


സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും വോട്ടിങ് ശാന്തമായ രീതിയിൽ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. രണ്ട് ബൂത്തുകളിൽ ബിജെപിയുടെ പോളിങ് ഏജന്റിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം എസ്പി അജയ് കുമാർ തള്ളി. വോട്ടർമാരെ ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


ആദ്യഘട്ട വോട്ടെടുപ്പിൽ ഇന്ത്യാ മുന്നണി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപുർ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുർ ഉൾപ്പെടെ 121 മണ്ഡലങ്ങളിലായി 1,314 പേരാണു മത്സരരംഗത്തുള്ളത്. 122 പേർ സ്ത്രീകളും ജൻ സുരാജ് പാർട്ടിക്കുവേണ്ടി ഭോറയിൽ നിന്നു മത്സരിക്കുന്ന പ്രീതി കിന്നാർ ട്രാൻസ്ജെൻഡറുമാണ്. 18 ജില്ലകളിലായി 3.75 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക.

(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @VijayKrSinhaBih എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Attack on Deputy CM\“s Convoy in Bihar: Bihar election violence involves an attack on Deputy CM Vijay Kumar Sinha\“s convoy in Lakhisarai during the first phase of polling. Sinha alleges RJD involvement and vows continued governance, while police maintain control, and voting proceeds peacefully.
Pages: [1]
View full version: ബിഹാർ ഉപമുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം; നെഞ്ചത്ത് ബുൾഡോസർ കയറ്റുമെന്ന് വിജയ് കുമാർ