Chikheang Publish time The day before yesterday 22:51

അർച്ചനയെ രക്ഷിച്ച അ‍ജ്ഞാതനായ ചുവപ്പ് ഷർട്ടുകാരൻ, യാത്രയ്ക്ക് മുൻപ് സുരേഷ് മദ്യപിച്ചു; ശ്രീക്കുട്ടിയെ ചവിട്ടി പുറത്തിട്ടു

/uploads/allimg/2025/11/6460500751975842772.jpg



തിരുവനന്തപുരം∙ വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ ആക്രമിച്ച പ്രതി യാത്ര തുടങ്ങും മുമ്പ് ബാറില്‍ കയറി മദ്യപിച്ചതിന്റെ തെളിവുകള്‍ പുറത്ത്. കേരള എക്‌സ്പ്രസില്‍ കയറും മുന്‍പ് സുരേഷ് കുമാര്‍ കോട്ടയത്തെ ബാറിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കോട്ടയത്തുനിന്നു ട്രെയിനില്‍ കയറിയ പ്രതി വര്‍ക്കലയില്‍ വച്ച് പത്തൊന്‍പതുകാരിയായ ശ്രീക്കുട്ടിയെ ട്രെയിനില്‍ നിന്നും ചവിട്ടി പുറത്തിടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

[*] Also Read കാൽമുട്ടുകൾക്കടിയിൽ തലവച്ച് ഇടിച്ചു, ഡാൻസ് ചെയ്യാൻ നിർബന്ധിച്ചു; വിദ്യാർഥിയെ മർദിച്ച കേസിലെ പ്രതികൾ ഒളിവിൽ


അതേസമയം, ശ്രീക്കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അര്‍ച്ചനയെന്ന സുഹൃത്തിനെ സുരേഷ് കുമാറിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റെയില്‍വേ പൊലീസ്. ചുവന്ന ഷര്‍ട്ടിട്ട ഒരാളാണ് ജീവന്‍ പണയപ്പെടുത്തി അര്‍ച്ചനയെ രക്ഷപ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. സുരേഷിനെ കീഴ്‌പ്പെടുത്തിയതും ഇയാള്‍ തന്നെയാണെന്നു റെയില്‍വേ പൊലീസ് പറയുന്നു. English Summary:
Varkala Train Attack a Man in Red Shirt Saved Archana: The accused, Suresh Kumar, was reportedly drunk before boarding the Kerala Express, and the railway police are investigating the matter, including searching for a hero who saved another girl from the attack.
Pages: [1]
View full version: അർച്ചനയെ രക്ഷിച്ച അ‍ജ്ഞാതനായ ചുവപ്പ് ഷർട്ടുകാരൻ, യാത്രയ്ക്ക് മുൻപ് സുരേഷ് മദ്യപിച്ചു; ശ്രീക്കുട്ടിയെ ചവിട്ടി പുറത്തിട്ടു