cy520520 Publish time The day before yesterday 13:51

‘പോറ്റിയുമായി അടുപ്പമില്ല, ശബരിമലയുടെ പേരിൽ സാമ്പത്തിക ലാഭം നേടിയിട്ടില്ല’: കെ.പി.ശങ്കരദാസിനെ ചോദ്യം ചെയ്ത് എസ്ഐടി

/uploads/allimg/2025/11/7341021849762305373.jpg



തിരുവനന്തപുരം ∙ ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). തന്ത്രിയും ഉദ്യോഗസ്ഥരും തീരുമാനിച്ച കാര്യങ്ങളാണ് ബോര്‍ഡ് ശബരിമലയില്‍ നടപ്പാക്കിയതെന്നാണ് ശങ്കരദാസിന്‍റെ മൊഴി. എ.പത്മകുമാര്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയില്‍ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്.

[*] Also Read കോഴിക്കോട് പിടിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകൾ; യുഡിഎഫ് മേയർ സ്ഥാനാർഥിയായി നിയാസ്, നവ്യ മത്സരിക്കില്ല


ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ വച്ച് പലതവണ കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നില്ല. ശബരിമലയുടെ പേരില്‍ യാതൊരു സാമ്പത്തിക ലാഭവും താൻ നേടിയിട്ടില്ല. 2019 ല്‍ ശബരിമല ശ്രീകോവിലിന്‍റെ സ്വര്‍ണ കട്ടിളപ്പാളിയും, ദ്വാരപാലകശില്‍പങ്ങളുടെ സ്വര്‍ണപ്പാളിയും ചെമ്പായി മാറിയെന്ന് രേഖപ്പെടുത്തിയതില്‍ സംശയം തോന്നിയിരുന്നില്ല. സ്വര്‍ണത്തിന്‍റെ തിളക്കം കുറഞ്ഞെന്നും വീണ്ടും സ്വര്‍ണം പൂശണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നുവെന്നും ശങ്കരദാസ് മൊഴി നൽ‌കി.

[*] Also Read ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരാമർശിച്ച സുഭാഷ് കപൂർ കടത്തിയത് 9000 കോടിയുടെ വിഗ്രഹങ്ങൾ; കാലടിയിലെ മരതക ശിവലിംഗം കവർന്നത് ആര്?


ശങ്കരദാസിനൊപ്പം ബോര്‍ഡ് അംഗമായിരുന്ന എന്‍.വിജയകുമാറിനെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്തേക്കും. പ്രതി മുരാരി ബാബുവിന്‍റെ ജാമ്യാപേക്ഷ റാന്നി കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമല സന്നിധാനത്ത് എത്തിച്ച് തെളിവെടുക്കാനും സാധ്യതയുണ്ട്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
SIT Questions KP Sankara Das in Sabarimala Gold Case: KP Sankara Das questioned in Sabarimala gold case, claims no financial gain. The special investigation team (SIT) questioned KP Sankara Das, a former member of the Travancore Devaswom Board, regarding the Sabarimala gold robbery, and he stated that he has not personally benefited from Sabarimala.
Pages: [1]
View full version: ‘പോറ്റിയുമായി അടുപ്പമില്ല, ശബരിമലയുടെ പേരിൽ സാമ്പത്തിക ലാഭം നേടിയിട്ടില്ല’: കെ.പി.ശങ്കരദാസിനെ ചോദ്യം ചെയ്ത് എസ്ഐടി