cy520520 Publish time 5 day(s) ago

ഞാൻ മത്സരിച്ചില്ല; അതുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി തോറ്റു: ഡോണൾഡ് ട്രംപ്

/uploads/allimg/2025/11/757696611239666258.jpg



വാഷിങ്ടൻ ∙ യുഎസിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് അടി പതറിയത് സ്ഥാനാർഥിയായി താൻ രംഗത്തില്ലാതെ പോയതുകൊണ്ടാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒപ്പം, കോൺഗ്രസ് അംഗീകാരമില്ലാതെ ഫണ്ടിങ് മുടങ്ങിയതുമൂലമുള്ള ഭരണസ്തംഭനവും റിപ്പബ്ലിക്കൻ തോൽവിക്കു കാരണമായതായി സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് അവകാശപ്പെട്ടു. ന്യൂയോർക്ക് മേയറായി വിജയം പ്രഖ്യാപിച്ച് സൊഹ്റാൻ മംദാനി പ്രസംഗം തുടങ്ങിയപ്പോൾ, ‘ദാ തുടങ്ങുന്നു’ എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.

[*] Also Read ഇന്ത്യയ്‌ക്കെതിരെ സംഘടിത ആക്രമണത്തിന് ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദും; നുഴഞ്ഞുകയറ്റം വർധിച്ചെന്ന് റിപ്പോർട്ട്


‘ഡോണൾഡ് ട്രംപ് വഞ്ചിച്ച രാജ്യത്തിന്, അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് കാണിച്ചു കൊടുക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ, അത് അദ്ദേഹത്തെ വളർത്തിയ ഈ നഗരത്തിനാണ്. ഒരു സ്വേച്ഛാധിപതിയെ ഭയപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ, അത് അയാൾക്ക് അധികാരം നേടാൻ സഹായിച്ച സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നതാണ്. ട്രംപിനെ തടയാനുള്ള വഴി മാത്രമല്ല ഇത്, അടുത്തയാളെ തടയാനുള്ള വഴി കൂടിയാണിത്’ – മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിൽ സൊഹ്റാൻ മംദാനി പറഞ്ഞു.

മംദാനി വിജയിച്ചാൽ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രംപിന്റെ നയങ്ങളോടുള്ള വിധിയെഴുത്തും യുഎസ് രാഷ്ട്രീയത്തിലെ ഗതിമാറ്റത്തിന്റെ സൂചനയുമാണ് ന്യൂയോർക്ക് ഉൾപ്പെടെയുള്ള നഗരങ്ങളിലെ മേയർ തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തൽ.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Trump: “Republican Losses Caused By My Absence and Government Shutdown“
Pages: [1]
View full version: ഞാൻ മത്സരിച്ചില്ല; അതുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി തോറ്റു: ഡോണൾഡ് ട്രംപ്