cy520520 Publish time 5 day(s) ago

ന്യൂയോർക്ക് ജയിച്ച് മംദാനി; വീണ്ടും വോട്ടുകൊള്ള ആരോപണവുമായി രാഹൂൽ: ഇന്നത്തെ പ്രധാന വാർത്തകൾ

/uploads/allimg/2025/11/1961843914607470889.jpg



ന്യൂയോർക്കിന്റെ മേയറായി ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനി വിജയിച്ചതും വിജയ്​യെ 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ടിവികെ പ്രഖ്യാപിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്ത. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുകൊള്ള നടന്നുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തിയത് ചർച്ചകൾക്ക് വഴിയൊരുക്കി. എത്ര സ്വർണം നഷ്ടമായെന്നു കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തണമെന്നു കോടതി നിർദേശിച്ചത് ശ്രദ്ധിക്കപ്പെട്ടു. അങ്കമാലിയിൽ 6 മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ദാരുണ സംഭവമായി. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി...

പാർട്ടി സ്ഥാപകനും നടനുമായ വിജയ്​യെ 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന ടിവികെ ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം.

യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനി വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


അതേസമയം ന്യൂയോർക്കിന്റെ മേയർ സ്ഥാനത്തേക്കുതിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയെ മേയർ ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തേക്കു ക്ഷണിച്ചു.

ഗുജറാത്തിലെ സർ ക്രീക്ക് ഉൾപ്പെടെയുള്ള പാക് അതിർത്തി മേഖലയിൽ ഇന്ത്യ നടത്തിയ സംയുക്ത സൈനികാഭ്യാസമായ ‘ത്രിശൂലി’ന് പിന്നാലെ ചൈനീസ് അതിർത്തിയിലും സൈനികാഭ്യാസം.

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വൻ വോട്ടുകൊള്ള നടന്നുവെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. കശ്മീരിൽ നിന്നു വരെ ആളുകളെ കൊണ്ടുവന്ന് വോട്ടു ചെയ്യിക്കും എന്നുള്ള ഗോപാലകൃഷ്ണന്റെ പ്രസംഗമാണ് രാഹുൽ പ്രദർശിപ്പിച്ചത്.

രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

അങ്കമാലി കറുകുറ്റിയിൽ 6 മാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്റണി–റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറയാണ് മരിച്ചത്.

ശബരിമല ശ്രീകോവിലിന്റെ മുഖ്യവാതിൽ സ്വർണം പൂശിയതിലും ക്രമക്കേട് നടന്നുവെന്നു ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പങ്ക് എസ്ഐടി അന്വേഷിക്കണം. ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകൾക്ക് ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട്. എത്ര സ്വർണം നഷ്ടമായെന്നു കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. English Summary:
TODAY\“S RECAP 5-11-2025
Pages: [1]
View full version: ന്യൂയോർക്ക് ജയിച്ച് മംദാനി; വീണ്ടും വോട്ടുകൊള്ള ആരോപണവുമായി രാഹൂൽ: ഇന്നത്തെ പ്രധാന വാർത്തകൾ