‘തിരുവനന്തപുരത്തേക്കു വരൂ... ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാം’: ന്യൂയോർക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രൻ
/uploads/allimg/2025/11/5233586616987823844.jpgതിരുവനന്തപുരം ∙ ന്യൂയോർക്കിന്റെ മേയർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയെ തിരുവനന്തപുരത്തേക്കു ക്ഷണിച്ച് മേയർ ആര്യ രാജേന്ദ്രൻ. കേരളത്തിന്റെ ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാൻ കൂടിയാണ് ക്ഷണം. സൊഹ്റാൻ മംദാനിയെ അഭിനന്ദിച്ചു കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ആര്യയുടെ ക്ഷണം. ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് സൊഹ്റാന്റെ വിജയം എന്നാണ് ആര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
[*] Also Read ‘മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിനു തുല്യം, പാട്ടിലൂടെ മറുപടി നൽകും; പ്രായത്തിന്റേതായ പക്വത കുറവുണ്ട്’
ആര്യ രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ന്യൂയോർക്ക് നഗരത്തിന്റെ 111-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ! നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിന്റെയും ശക്തമായ തെളിവാണ് താങ്കളുടെ ഈ വിജയം.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
നാം വസിക്കുന്ന ഭൂമിയോടും നമുക്ക് ചുറ്റുമുള്ളവരോടും കരുതലുള്ള മനുഷ്യർ - അവർ കേരളത്തിലാവട്ടെ ന്യൂയോർക്കിലാകട്ടെ - ജനങ്ങളെ മുൻനിർത്തിയുള്ള ഭരണം തിരഞ്ഞെടുക്കുന്നതിന്റെ നേർചിത്രം കൂടിയാണിത്. ഞങ്ങളുടെ തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങൾ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു. അഭിനന്ദനങ്ങൾ! ഐക്യദാർഢ്യം ! English Summary:
Arya Rajendran Invites New York Mayor to Thiruvananthapuram: Mayor Arya Rajendran extended the invitation to showcase Kerala\“s Janakeeyasoothrana model
Pages:
[1]